പാലക്കാട്: പോലീസ് സ്റ്റേഷനിലെത്തുന്ന അഭിഭാഷകരോടും പൊതുപ്രവര്‍ത്തകരോടും സാധാരണക്കാരോടും മാന്യമായ രീതിയില്‍ പെരുമാറണമെന്ന് വടക്കഞ്ചേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആലത്തൂര്‍ ഡി.വൈ.എസ്.പി. മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. അഭിഭാഷകനോട് എസ്.ഐ മോശമായി പെരു മാറിയെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സ ണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാ ണ് ഇക്കാര്യമുള്ളത്. എസ്.ഐ. ജീഷ്‌മോന്‍ വര്‍ഗീസ് എല്ലാവരോടും മാന്യമായി പെരു മാറുന്നയാളാണെന്നും അദ്ദേഹം അറിയിച്ചു. ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് തുടര്‍ന്നും വീഴ്ചകളൊന്നും സംഭവിക്കില്ലെന്നും ഡി.വൈഎസ് പി ഉറപ്പു നല്‍കി. സന്താഷ് എന്ന യാള്‍ ശശികുമാറിന് നല്‍കിയ മൂന്നര പവന്‍ സ്വര്‍ണം തിരിച്ചുകിട്ടണമെന്ന കേസിലാ ണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. ഇരുകക്ഷികളുമായി എസ്.ഐ ധാരണയി ലെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.അഭിഭാഷകനെ എസ് ഐ അപമാനിച്ചിട്ടില്ലെ ന്ന് റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരാതി തീര്‍പ്പാക്കി.എം.പി. സിബിയുടെ പരാതിയിലാണ് നടപടി.