മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജനുവരി 15 മുതല്‍ 21 വരെ സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്യാമ്പെയിനി ന്റെ ഭാഗമാകാന്‍ കുടുംബശ്രീയും. ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്നതാണ് ഈ വര്‍ ഷത്തെ പാലിയേറ്റീവ് ദിനാചരണ സന്ദേശം. കിടപ്പുരോഗികള്‍ക്കും കുടുംബത്തിനും ആശ്വാസമേകാന്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് ക്യാമ്പെയ്ന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജനുവരി 21ന് സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിലുള്ള മൂന്നു ലക്ഷത്തിലേറെ അയല്‍ക്കൂട്ടങ്ങളില്‍ പാലിയേറ്റീവ് കെയര്‍ വിഷയം ചര്‍ച്ച ചെയ്യു ന്നതിനു വേണ്ടി പ്രത്യേക യോഗം സംഘടിപ്പിക്കും.

ക്യാമ്പെയിനിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്ഥാപന പരിധിയിലുമുള്ള കിടപ്പുരോഗിക ള്‍ക്ക് ആവശ്യമായ പരിചരണവും മറ്റു പിന്തുണകളും ഉറപ്പു വരുത്താന്‍ വിവിധ വകുപ്പു കളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് കുടുംബശ്രീയുടെ ചുമതല. ഇതിനായി അയ ല്‍ക്കൂട്ടങ്ങളിലെ മൂന്നു ലക്ഷത്തിലേറെ വരുന്ന സാമൂഹ്യ വികസന ഉപസമിതി കണ്‍വീ നര്‍മാരും ജെന്‍ഡര്‍ പോയിന്റ് പേഴ്സണ്‍മാരും ഉള്‍പ്പടെ ആറര ലക്ഷത്തോളം വനിതകള്‍ പാലിയേറ്റീവ് കെയര്‍ രംഗത്ത് സജീവമാകും. ഇവര്‍ മുഖേന ഓരോ അയല്‍ക്കൂട്ട പരിധി യിലും പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ള മുഴുവന്‍ രോഗികളുടെയും രജിസ്ട്രേഷന്‍ ഉറപ്പു വരുത്തും. കൂടാതെ ആശാ വര്‍ക്കര്‍മാരും പാലിയേറ്റീവ് കെയര്‍ യൂണിറ്റുമായി ബന്ധപ്പെട്ട് പരിചരണം ആവശ്യമായ എല്ലാ കിടപ്പുരോഗികള്‍ക്കും പരിചരണം ലഭ്യമാ ക്കും. ഇതിനായി കിടപ്പുരോഗികളെ അതത് പ്രദേശത്തെ സന്നദ്ധ പ്രവര്‍ത്തകരുമായി ബന്ധപ്പെടുത്തും.

കിടപ്പു രോഗികള്‍ ഉളളതിനാല്‍ തൊഴില്‍ ചെയ്യുന്നതിനായി പുറത്തു പോകാന്‍ കഴിയാ ത്തവരും സാമ്പത്തിക ക്ളേശം അനുഭവിക്കുന്നവരുമായ അനേകം നിര്‍ദ്ധന കുടുംബ ങ്ങള്‍ക്കും പദ്ധതി ആശ്വാസമേകും. ഇതിനായി തൊഴില്‍പരമായി പുനരധിവസിപ്പിക്കാ ന്‍ കഴിയുന്ന രോഗികളെ പ്രത്യേകം രജിസ്റ്റര്‍ ചെയ്യും. പരിചരണസേവനങ്ങള്‍ സമയബ ന്ധിതമായി ലഭ്യമാക്കുന്നതിനു വേണ്ടി ആഴ്ച തോറും ഭവന സന്ദര്‍ശനവും നടത്തും. ക്യാ മ്പെയ്ന്റെ ഭാഗമായി ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണം തുടങ്ങി വിവിധ വകുപ്പുകളുമായും നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വിഭാഗം, ഹോമിയോപ്പതി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, പാലിയേറ്റീവ് കെ യര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ എന്നിവയ്ക്കും ഒപ്പമായിരി ക്കും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!