മണ്ണാര്‍ക്കാട് : ചരക്ക് സേവന നികുതി നിയമം, 2017 ലെ വകുപ്പ് 73 അല്ലെങ്കില്‍ 74 പ്രകാ രം നികുതിദായകര്‍ക്ക് ചരക്ക് സേവന നികുതി വകുപ്പില്‍ നിന്ന് 2023 മാര്‍ച്ച് 31 വരെ നല്‍കിയിട്ടുള്ള ഉത്തരവുകളിന്മേല്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ വിട്ട്പോയവര്‍ക്ക് നിയമാനുസൃതം അപ്പീല്‍ ഫയല്‍ ചെയ്യുവാന്‍ ഒരവസരം കൂടി അനുവദിക്കുന്നു. നിശ്ചിത സമയം കഴിഞ്ഞ ശേഷം അപ്പീല്‍ ഫയല്‍ ചെയ്തു എന്ന കാരണത്താല്‍ അപ്പീലുകള്‍ നിരസിക്കപ്പെട്ടവര്‍ക്കും ഈ അവസരം പ്രയോജനപ്പെടു ത്താം. നിബന്ധനകള്‍ക്ക് വിധേയമായി, ഈ സ്‌കീം അനുസരിച്ചുള്ള അപ്പീലുകള്‍ സമര്‍ പ്പിക്കുവാനുള്ള അവസാന തീയതി ജനുവരി 31 ആണ്.

മേല്‍പ്പറഞ്ഞ വകുപ്പുകള്‍ പ്രകാരം മാത്രമുള്ള ഉത്തരവുകളിലെ ഡിമാന്റില്‍ നികുതി ദായകന് ആക്ഷേപം ഇല്ലാത്ത തുകയുണ്ടെങ്കില്‍ (നികുതി, പലിശ, ഫൈന്‍, ഫീ, പിഴ എന്നീ ഇനങ്ങളില്‍) ആയത് പൂര്‍ണ്ണമായും അടച്ചുകൊണ്ട് വേണം അപ്പീല്‍ ഫയല്‍ ചെ യ്യേണ്ടത്. തര്‍ക്കവിഷയത്തിലുള്ള നികുതിയുടെ പന്ത്രണ്ടര ശതമാനം മുന്‍കൂര്‍ ആയി അടക്കണം. ഈ പന്ത്രണ്ടര ശതമാനം വരുന്ന തുകയുടെ ഇരുപത് ശതമാനം നിര്‍ബന്ധ മായും പണമായും, ബാക്കി പണമായോ, ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ഉപയോഗിച്ചോ ഒടുക്കാം. നികുതി ഇനം ഉള്‍പ്പെട്ടിട്ടില്ലാത്ത ഉത്തരവുകള്‍ക്കെതിരെ ഈ അവസരം പ്രയോജനപ്പെ ടുത്തി അപ്പീല്‍ ഫയല്‍ ചെയ്യുവാന്‍ സാധിക്കില്ല. വിശദവിവരങ്ങള്‍ക്ക് 2023 നവംബര്‍ 2 ന് സി.ബി.ഐ.സി പുറത്തിറക്കിയ 53/2023 സെന്‍ട്രല്‍ ടാക്സ് എന്ന വിജ്ഞാപനമോ, 2023 ഡിസംബര്‍ 13 ന് സംസ്ഥാന നികുതി വകുപ്പ് പുറത്തിറക്കിയ എസ്.ആര്‍.ഒ – 1353/2023 ലെ ജി .ഒ (പി)നമ്പര്‍.165/2023/ടാക്സസ് എന്ന വിജ്ഞാപനമോ പരിശോധിക്കണം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!