പാലക്കാട് : ജില്ലയിലെ ഒന്‍പത് ആയുഷ് സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേര്‍സ് എന്‍ട്രി ലെ വല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ആദ്യഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കിണാവല്ലൂര്‍, തിരുവേഗപ്പുറ, പുതുക്കോട്, വടക്കഞ്ചേരി എന്നിവിടങ്ങളിലെ ഹോമി യോപ്പതി സ്ഥാപനങ്ങളിലും പുതുപ്പരിയാരം, മുണ്ടൂര്‍, തച്ചമ്പാറ, മാത്തൂര്‍, തൃത്താല തുടങ്ങിയ ആയുര്‍വേദ സ്ഥാപനങ്ങളിലുമാണ് നാഷണല്‍ ആയുഷ് മിഷന്റെ സഹക രണത്തോടെ എന്‍.എ.ബി.എച്ച് നിലവാരം നടപ്പാക്കുന്നത്. ആരോഗ്യ സ്ഥാപനങ്ങള്‍ വിവിധ ഗുണമേന്മ മാനദണ്ഡങ്ങള്‍ കൈവരിക്കുന്നതിന്റെ പൊതു അംഗികാരമായാണ് എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ലഭിക്കുക. അടിസ്ഥാന സൗകര്യ വികസനം, രോഗി സൗഹൃദം, രോഗി സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവ ഉള്‍പ്പടെയുള്ള സേവനങ്ങളുടെ നിലവാരം വിലയിരുത്തിയാണ് എന്‍.എ.ബി.എച്ച് അം ഗീകാരം നല്‍കുന്നത്. സംസ്ഥാനത്തെ ഗവ ആയുഷ് ചികിത്സാ കേന്ദ്രങ്ങളെ മികവി ന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയെന്ന ലക്ഷ്യത്തിന്റെ ആദ്യപടിയാണ് ഈ അംഗീകാരം. എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളിലായി എന്‍.എ.ബി. എച്ച് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായിട്ടുള്ള പ്രവര്‍ത്തന ങ്ങള്‍ നടന്നു വരികയാണ്. രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ ഏഴ് സ്ഥാപനങ്ങളാണ് സേവന ഭൗതിക ഗുണനിലവാരം മെച്ചപ്പെടുത്തി എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ നേടാന്‍ തയ്യാറെടു ക്കുന്നത്. നാഷണല്‍ ആയുഷ് മിഷന്‍, ഭാരതീയ ചികിത്സാ വകുപ്പ്, ഹോമിയോ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണമാണ് ഈ നേട്ടത്തിലേക്ക് ആയുഷ് സ്ഥാപനങ്ങളെ എത്തിക്കാന്‍ സഹായിച്ചതെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു.