മണ്ണാര്‍ക്കാട്: ‘ കടന്നാക്രമിക്കപ്പെടുന്ന പാര്‍ലമെന്ററി വ്യവസ്ഥ, രാഷ്ട്രീയചട്ടുകമാ വുന്ന ഗവര്‍ണര്‍മാര്‍ ‘ എന്ന വിഷയത്തെ ആസ്പദമാക്കി സി.പി.ഐ. ജില്ലാ കൗണ്‍സി ലിന്റെ നേതൃത്വത്തില്‍ നാളെ നടക്കുന്ന സെമിനാര്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉച്ചകഴിഞ്ഞ് മൂന്നിന് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളിലാണ് പരിപാടി. ഡോ. കെ.ടി. ജലീല്‍ എം.എല്‍.എ., കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം, വി.ചാമുണ്ണി, മറ്റു നേതാക്കള്‍ പങ്കെടുക്കും. ചടങ്ങില്‍ സാഹിത്യകാരന്‍ കെ.പി.എസ്. പയ്യനെടം, എഴുത്തുകാരന്‍ എം.ജെ. ശ്രീചിത്രന്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ വിജയി കളായ വിദ്യാര്‍ഥികള്‍ എന്നിവരെ ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി മണികണ്ഠന്‍ പൊറ്റശ്ശേരി, മണ്ഡലം സെക്രട്ടറി എ.കെ. അബ്ദുള്‍ അസീസ്, എടേരം രവി, കെ.രവികുമാര്‍, ഭാസ്‌ക്കരന്‍ മുണ്ടക്കണ്ണി എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!