അലനല്ലൂര്‍: സംസ്ഥാനത്ത് സഹകരണ മേഖലയില്‍ പൂര്‍ണമായ സാമ്പത്തിക സുരക്ഷി തത്വം നിക്ഷേപകര്‍ക്ക് ഉറപ്പു നല്‍കി 44 -ാമത് നിക്ഷേപ സമാഹരണ യജ്ഞത്തിനു തുട ക്കമിട്ട് സഹകരണ വകുപ്പ്. നിക്ഷേപ സമാഹരണം ഫെബ്രുവരി 10 വരെ നടക്കും. സഹ കരണ നിക്ഷേപം നവകേരള നിര്‍മ്മിതിക്കായി’ എന്ന മുദ്രാവാക്യവുമായി ആരംഭിക്കു ന്ന 44-ാമത് നിക്ഷേപ സമാഹരണം സഹകരണ മേഖലയുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്നു.സഹകരണ വായ്പാ മേഖലയിലെ നിക്ഷേപം വര്‍ധിപ്പി ക്കുക, യുവജനങ്ങളെ സഹകരണ ബാങ്കുകളില്‍ അംഗങ്ങളാക്കുക, ഒരു വീട്ടില്‍ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്നീ ലക്ഷ്യങ്ങളുമായി സഹകരണ നിക്ഷേപ സമാഹരണം എന്നിവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

നിക്ഷേപലക്ഷ്യം 9000 കോടി

നിക്ഷേപ സമാഹരണത്തിലൂടെ 9000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുക യാണ് ലക്ഷ്യം. പ്രാഥമിക സഹകരണ സംഘങ്ങള്‍, കാര്‍ഷിക വായ്പ സഹകരണ സം ഘങ്ങള്‍, പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍, അര്‍ബന്‍ ബാങ്കുകള്‍, എം പ്ലോയ്സ് സഹകരണ സംഘങ്ങള്‍, അംഗങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്ന വായ്പേതര സംഘങ്ങള്‍ എന്നിവയിലും കേരള ബാങ്കിലുമാണ് നിക്ഷേപ സമാഹരണം നടക്കുന്നത്.പ്രാഥമിക സഹകരണ ബാങ്കുകള്‍ (7250 കോടി രൂപ), കേരള ബാങ്ക് (1,750 കോടി രൂപ), സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് (150 കോടി രൂപ) എന്നിങ്ങനെ 9,150 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. നിക്ഷേപത്തി ന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് എന്നീ വിഭാഗത്തിലാ യിരിക്കണം. ഓരോ ജില്ലയും സമാഹരിക്കേണ്ട നിക്ഷേപ ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. മലപ്പുറത്തുനിന്നാണ് കൂടുതല്‍ നിക്ഷേപം ലക്ഷ്യമിടുന്നത് (900 കോടി രൂപ), കോഴി ക്കോടാണ് രണ്ടാമത് (800 കോടി രൂപ). നിക്ഷേപങ്ങള്‍ക്ക് സഹകരണ രജിസ്ട്രാര്‍ പുറ പ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരമുള്ള പരമാവധി പലിശ നല്‍കും. യുവജനങ്ങളെ സഹകരണ സംഘങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിന് പ്രത്യേക പ്രചാരണ പരിപാടിക ളും സംഘടിപ്പിക്കുന്നുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക പലിശ നല്‍കുകയും അവരുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പ്രചാരണം നടത്തുകയും ചെയ്യും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലേക്കും പ്രചാരണം വ്യാപിപ്പിക്കും.

സഹകരണനിക്ഷേപം കേരളവികസനത്തിന്

സഹകരണ മേഖലയില്‍ നിലവിലുള്ള നിക്ഷേപ പലിശ നിരക്ക് വര്‍ധിപ്പിച്ചു . ദേശസാ ല്‍കൃത ബാങ്കുകളിലെയും ഇതര ബാങ്കുകളിലേക്കാളും കൂടുതല്‍ പലിശ സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ലഭ്യമാക്കും വിധമാണ് പലിശനിരക്ക് ക്രമീകരിച്ചിരി ക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങള്‍, കേരള ബാങ്ക് എന്നിവയുടെ പലിശ നിര ക്കിലാണ് വര്‍ദ്ധന വരുത്തിയിരിക്കുന്നത്. ഒരു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 0.50 ശതമാനവും, ഒരു വര്‍ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് 0.75 ശതമാനവുമാണ് വര്‍ദ്ധന. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് വിഭാഗത്തിലായിരിക്കണം. കറണ്ട് അക്കൗണ്ടുകള്‍ക്കും സേവിംഗ്സ് അക്കൗണ്ടുകള്‍ക്കും പലിശ നിരക്കില്‍ വര്‍ദ്ധനവുണ്ട്.

കോവിഡ് മഹാമാരി സമയത്തു മൊബൈല്‍ പര്‍ച്ചസ് ചെയ്യാന്‍ ലോണ്‍, കമ്മ്യൂണിറ്റി കിച്ചണുകള്‍ക്കാവശ്യമായ സാമ്പത്തിക സഹായം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള ഫണ്ട് എന്നീ സേവനങ്ങള്‍ സഹകരണ ബാങ്ക് ലഭ്യമാക്കി. സ്‌കൂളു കളുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നിക്ഷേപത്തിനായി അക്കൗണ്ടുകള്‍ ആരം ഭിച്ചു. സാധാരണക്കാരന് ആധൂനിക ബാങ്കിങ് അനുഭവം നല്‍കാന്‍ കഴിയുന്ന തരത്തില്‍ കേരള ബാങ്ക് ആധുനികവത്കരിച്ചു കൊണ്ട് എ ടി എം, മൊബൈല്‍ ബാങ്കിംഗ് എന്നിവ സാധ്യമാക്കി. കേരളത്തിലെ സഹകരണ മേഖലയിലെ ആധുനിക വത്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളില്‍ കോര്‍ ബാങ്കിംഗ് നടപ്പാക്കി വരികയാണ്. വെല്ലുവിളികളെയെല്ലാം അതിജീവിച്ച് ആധൂനി കവല്‍കരണം, ഡിജിറ്റല്‍ സേവന വിതരണം, നിക്ഷേപ സമാഹരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറ്റത്തിന്റെ അതിവേഗ പാതയിലാണ് സഹകരണ മേഖല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!