ആലത്തൂര്‍: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് വയോധികനും മകളുടെ ഭര്ത്താ വും മരിച്ചു. നെന്മാറ കണിമംഗലം ചെന്നംകോട് വീട്ടീല് പൊന്നുമണിയും(61) മരുമകന് ആലത്തൂര്‍ കാവശ്ശേരി വാവുളള്യാപുരം കമ്മാന്തറ എരവത്ത് വീട്ടീല് പരേതനായ സുന്ദ രന്റെ മകന് സന്തോഷുമാണ്(40) മരിച്ചത്. കോട്ടേക്കുളം -നെന്മാറ പാതയില്‍ പുളിഞ്ചു വടിനു സമീപത്ത് വെച്ച് ഇന്നലെ കാലത്ത് എട്ടുമണിയോടെയായിരുന്നു അപകടം. നെ ന്മാറയിലേക്ക് പിക്കപ്പ് വാന്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയില്‍ എതിരെ വരുകയായിരുന്ന ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തി ല്‍ ബൈക്ക് ഓടിച്ചിരുന്ന സന്തോഷ് വാഹനത്തിലിടിച്ചും, പൊന്നുമണി പാതയിലേക്കും തെറിച്ചുവീണു. ഉടന്‍ തന്നെ ഇരുവരെയും നെന്മാറ സ്വകാര്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂ ട്ടിലെത്തിച്ചുവെങ്കിലും മരിച്ചു. ചെന്നംകോടില് താമസിക്കുന്ന ഇരുവരും ആശാരി പ്പണിക്കായി കണ്ണാടിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പൊന്നുമണി യുടെ മകള്‍ ശ്രുതിയുടെ ഭര്‍ത്താവാണ് സന്തോഷ്. പൊന്നുമണിയുടെ ഭാര്യ:സാവിത്ര. മറ്റു മക്കള്‍: പരേതനായ സൂരജ്, സുചിത്ര, സുകന്യ. മരുമക്കള്‍: ശ്രീജിത്ത്, സതീഷ്.