കാരാകുര്‍ശ്ശി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതികള്‍ സമൂഹമധ്യത്തില്‍ എത്തിക്കുന്ന വികസിത് ഭാരത് സങ്കല്‍പ്പയാത്ര കാരാകുര്‍ശ്ശി പഞ്ചായത്തില്‍ പര്യടനം നടത്തി. പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി, ജല്‍ജീവന്‍ പദ്ധതി, സുകന്യ സമൃദ്ധി, കിസാന്‍ സമ്മാന്‍ നിധി, വിശ്വകര്‍മ്മയോജന, ഭീമസുരക്ഷ യോജന, ഉജ്വല്‍ യോജന, ജന്‍ഔഷധി തുടങ്ങിയ പദ്ധതികളെ കുറിച്ചാണ് ജനങ്ങളെ യാത്രയില്‍ ബോധ വല്‍ക്കരിക്കുന്നത്. കൃഷ്ണദാസന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കാനറ ബാങ്ക് മാനേജര്‍ ജയാനന്ദന്‍ അധ്യക്ഷനായി. സൗജന്യ ഗ്യാസ് കണക്ഷന്‍ വിതരണവും പ്രതിഭകളെ ആദ രിക്കലും നടന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്ത് അംഗം രവി അടിയത്ത്, സുകുമാരന്‍ മാസ്റ്റ ര്‍, പി.ജയരാജന്‍ മാസ്റ്റര്‍, സ്‌നേഹ രാമകൃഷ്ണന്‍, കാനറ ബാങ്ക് ലീഡ് മാനേജര്‍ ശ്രീനാഥ്, കാരാകുര്‍ശ്ശി ബ്രാഞ്ച് മാനേജര്‍ പ്രേംജിത്ത്, വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!