അലനല്ലൂര്‍: സംസ്ഥാനത്ത് രഹസ്യമായും പരസ്യമായി നടക്കുന്ന സ്ത്രീധന ഇടപാടുക ളും സ്ത്രീ പീഡനങ്ങള്‍ക്കും അറുതി വരുത്താന്‍ നിയമനടപടികള്‍ കര്‍ശനമാക്കാന്‍ ഭരണകൂടം ജാഗ്രത കാണിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സമിതി അലനല്ലൂരില്‍ സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു.
വിവിധ സമൂഹങ്ങളില്‍ നടക്കുന്ന സ്ത്രീധന വിവാഹങ്ങള്‍ക്കെതിരെ മതനേതൃത്വ ങ്ങള്‍ ശക്തമായി പ്രതികരിക്കണം.സ്ത്രീധന വിവാഹങ്ങളെ ബഹിഷ്‌കരിക്കാന്‍ മഹല്ല് നേതൃത്വം തയ്യാറാവണം.ജീവിത നിലവാരവും വിദ്യാഭ്യാസവും ഉയര്‍ന്ന സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യകള്‍ക്ക് ശാശ്വത പരിഹാരം കാണാനുള്ള കര്‍മ പദ്ധതി കള്‍ നടപ്പിലാക്കാന്‍ മതനേതൃത്വവും ഭരണകൂടങ്ങളും തയ്യാറാവമെന്നും ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റ് ഹംസക്കുട്ടി സലഫി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി അധ്യക്ഷനായി.ജില്ല സെക്രട്ടറി റശീദ് കൊടക്കാട്ട്, വിസ്ഡം യൂത്ത് ജില്ല സെക്രട്ടറി നൗഫല്‍ കളത്തിങ്കല്‍,വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ല ജോ. സെക്രട്ടറി മാജിദ് മണ്ണാര്‍ക്കാട്, ഭാരവാഹികളായ അബ്ദുല്‍ കരീം പട്ടാമ്പി,ഒ. മുഹമ്മദ് അന്‍വര്‍,മുജീബ് കൊടുവായൂര്‍,കെ. അര്‍ശദ് സ്വലാഹി, ഷൗക്കത്തലി അന്‍സാരി, ടി.കെ. സദഖത്തുള്ള, അഷ്‌റഫ് അല്‍ ഹികമി,പി.യു.സുഹൈല്‍, സാദിഖ് ബ്‌നു സലീം, സുധീര്‍ ഉമര്‍,ഷാജഹാന്‍ പാലക്കാട്,ആഷിഖ് റഹ്മാന്‍, ഫൈസല്‍ പന്നിയംപാടം, ഷൗക്ക ത്തലി ഒറ്റപ്പാലം,അബ്ദുല്‍ ഗഫ്ഫാര്‍ പട്ടാമ്പി, അബ്ദുല്‍ വഹാബ്, മുസ്തഫ പട്ടാമ്പി,മുജീബ് സലഫി, ഉണ്ണീന്‍ ബാപ്പു എന്നിവര്‍ സംസാരിച്ചു.