പാലക്കാട് : ജില്ലയിലെ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴയുടെയും കൈവഴികളായ കണ്ണാടിപ്പുഴ, ഗായത്രിപ്പുഴ, കല്‍പ്പാത്തിപ്പുഴ, തൂതപ്പുഴ എന്നിവിടങ്ങ ളിലെയും പ്രളയസാധ്യത നിലനില്‍ക്കുന്ന ഭാഗങ്ങളില്‍നിന്ന് നീക്കം ചെയ്തിട്ടുള്ള എക്ക ലും ചെളിയും മറ്റ് അവശിഷ്ടങ്ങളും മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ പാലക്കാട് എക്സി ക്യൂട്ടീവ് എന്‍ജിനീയറുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ നേതൃത്വത്തില്‍ ഡിസംബര്‍ 22 ന് രാവിലെ 11 ന് ലേലം ചെയ്യും. കണ്ണാടിപ്പുഴയുടേത് ആലംപള്ളം വെയറിലും ഷണ്‍മുഖം കോസ്വേയിലും മൂലത്തറ കോസ്വേയിലും തേമ്പാറ വെയറിലും കുന്നംകാട്ടുപതി വെയറിലും ഇരുപ്പലത്തിന് സമീപവും നൂറണി കോസ്വേയിലും മൂലത്തറ ആര്‍.ബി കനാലിന് സമീപത്തും തൂതപ്പുഴയുടേത് മപ്പാട്ടുകര ചെക്ക്ഡാമിന് ഇരുവശത്തും കുണ്ടുകണ്ടം ചെക്ക്ഡാമിന് സമീപത്തും നേത്രാംപുഴ പാലത്തിനും പാലത്തിന്റെ ഇടത് വശത്തും മഠത്തില്‍ക്കുണ്ടും സ്രാമ്പിക്കല്‍ കോള നിക്ക് സമീപത്തും കല്‍പ്പാത്തിപ്പുഴയുടേത് മുക്കൈ പാലത്തിലും എടത്തറ കിഴക്ക ഞ്ചേരികാവിന് സമീപത്തും ഗായത്രിപ്പുഴയുടേത് കാമ്പ്രത്ത് ചള്ളയിലെ പുതിയ ചെക്ക്ഡാമിന്റെ വലതുവശത്തും കാമ്പ്രത്തുചള്ളയിലെ പുഴയുടെ വലതുവശത്തുള്ള തരിശുഭൂമിയിലും തൊട്ടിയത്തറ ശ്മശാനത്തിന് സമീപത്തുള്ള തരിശുഭൂമിയിലുമാണ് ലേലം നടക്കുക. ഫോണ്‍: 0491 2522808.