അലനല്ലൂര്‍ : വനിതാലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ ടീഗാല ഫീസ്റ്റിന്റെ സമ്മാന മായി വിതരണം ചെയ്യുന്ന ചായപൊടിയില്‍ ഒരു വിഹിതം പാലിയേറ്റീവ് രോഗിക ള്‍ക്കായി മാറ്റി വെച്ച് മാതൃകയായി വനിതാ ലീഗ്. എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ ക്ലിനിക്കിന്റെ നേതൃത്വത്തില്‍ മാസം തോറും വീടുകളില്‍ എത്തിച്ച് നല്കുന്ന ഭക്ഷ്യകിറ്റിലേക്കാണ് ചായപൊടിയും നല്‍കിയത്. ചായപ്പൊടി പാക്കറ്റുകള്‍ വനിതാ ലീഗ് നേതാക്കള്‍ ക്ലിനിക്ക് ഭാരവാഹികള്‍ക്ക് കൈമാറി. ജില്ലാ സെക്രട്ടറി റഫീക്ക പാറോക്കോട്ട്, നിയോജക മണ്ഡലം സെക്രട്ടറി ടി.പി.സൈനബ, പായിലേറ്റിവ് കെയര്‍ ഫുഡ് കമ്മിറ്റി ചെയര്‍മന്‍ മുസ്തഫ കോയക്കുന്ന്, പാലിയേറ്റിവ് കെയര്‍ വളണ്ടിയര്‍ ഷൗലക്കലി പീക്ക് എന്നിവര്‍ പങ്കെടുത്തു.