മണ്ണാര്‍ക്കാട് : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ 32-ാം ബ്ലോക്ക് വാര്‍ഷിക സമ്മേളനം 2024 ഫെബ്രുവരി 27,28 തിയതികളില്‍ മണ്ണാര്‍ക്കാട് വിജയ് ജ്യോതി ഓഡി റ്റോറിയത്തില്‍ നടത്താന്‍ തീരുമാനിച്ചു. സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് മണ്ണാര്‍ ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ചെയര്‍മാനും എം.വി.കൃഷ്ണന്‍കുട്ടി കണ്‍വീനറുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സമ്മേളന ഫണ്ട് ശേഖരണം സംസ്ഥാന കമ്മിറ്റി അംഗം രാമകൃഷ്ണന്‍ മാസ്റ്റര്‍ മുന്‍ ബ്ലോക്ക് സെക്രട്ടറി നാരായണനില്‍ നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ധനകാര്യ സബ് കമ്മിറ്റി ചെയര്‍മാന്‍ പി.എന്‍. മോഹനന്‍ അധ്യക്ഷനായി. സ്വാഗത സംഘം ജോയിന്റ് കണ്‍വീനര്‍ എം.ചന്ദ്രദാസന്‍, ജില്ലാ കമ്മിറ്റി അംഗം മോഹന്‍ദാസ്, സി.രാമചന്ദ്രന്‍, പി.എ.ഹസ്സന്‍ മുഹമ്മദ്, ടി.സദാ നന്ദന്‍, ആര്‍.ചാമുണ്ണി, പി.നാരായണന്‍കുട്ടി, ബഷീര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!