മണ്ണാര്‍ക്കാട് : കോട്ടോപ്പാടത്ത് വീടുകള്‍ക്ക് സമീപത്തായുള്ള സ്വകാര്യ സ്ഥലത്തുണ്ടായ തീപിടിത്തം പരിഭ്രാന്തിക്കിടയാക്കി. സ്‌കൂള്‍പ്പടിയില്‍ കൊടുവാളിപ്പുറം റോഡിലുള്ള സ്വകാര്യ വ്യക്തിയുടെ അമ്പത് സെന്റ് വരുന്ന ഒഴിഞ്ഞ പറമ്പിലെ ഉണക്കച്ചപ്പിനാണ് തീപിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. അഗ്നിമശന വാഹനവുമായി എത്തിയ സേനക്ക് തീപടരുന്ന ഭാഗത്ത് എത്താന്‍ കഴിയാതിരുന്നത് ബുദ്ധിമുട്ടുണ്ടാക്കി. ശക്തമായ കാറ്റും പുകയും വെല്ലുവിളി തീര്‍ത്തു. ഫയര്‍ ബീറ്റ് ഉപയോഗിച്ചും സമീപവാ സികള്‍ ബക്കറ്റിലെത്തിച്ച് നല്‍കിയ വെള്ളമൊഴിച്ചും ഏറെ പണിപ്പെട്ടാണ് സേന തീയ ണച്ചത്. കാറ്റ് വിപരീത ദിശയിലായിരുന്നതിനാല്‍ സമീപത്തെ വീടുകള്‍ സുരക്ഷിതമാ യി. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ടി.ജയരാജന്‍, ഫയര്‍ ആന്‍ഡ് റെസ് ക്യു ഓഫിസര്‍മാരായ എം.ഷജിത്, എം.മഹേഷ്, കെ.പ്രശാന്ത്, ടി.ടി.സന്ദീപ് തുടങ്ങിയ വരടങ്ങുന്ന സംഘമാണ് തീയണച്ചത്. കഴിഞ്ഞ വര്‍ഷവും ഈ സ്ഥലത്ത് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നതിന് സ്ഥലം ഉടമ യ്ക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനും നിര്‍ദേശങ്ങള്‍ നല്‍കിയതായി അഗ്നിരക്ഷ സേനാ അധികൃതര്‍ അറിയിച്ചു.