അലനല്ലൂര്‍: സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷയില്‍ നൂറു മേനി വിജയം നേടി അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്. 85 പഠിതാക്കളാണ് ഇപ്രാവശ്യം ഗ്രാമ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതി വിജയിച്ചത്. ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഇതിനായി പ്രത്യേകം പ്രൊജക്റ്റ് വെച്ച് തുക വകയിരുത്തുകയും ചെയ്തിരു ന്നു. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പ്രത്യേകം ക്ലാസുകളും നല്‍കി യിരുന്നു. പ്രേരക്മാരായ പി.സില്‍ബി, സുബൈദ എന്നിവരായിരുന്നു സെന്റര്‍ കോഡി നേറ്റര്‍മാര്‍. പി.നാസര്‍, എം.അസ്ഹര്‍, മുഹമ്മദ് സലീം, അബ്ദുള്‍ സലീം, സോമി ടീച്ചര്‍, ജാഫര്‍, പ്രിയ, പി.മുസ്തഫ, കുട്ടിശങ്കരന്‍ എന്നിവരാണ് അധ്യാപകര്‍.