മണ്ണാര്‍ക്കാട് : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃ ത്വത്തില്‍ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന അതിജീവന യാ ത്രയ്ക്ക് വെള്ളിയാഴ്ച മണ്ണാര്‍ക്കാട് സ്വീകരണം നല്‍കുമെന്ന് സ്വാഗത സംഘം ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട് ജില്ലയിലേക്ക് പ്രവേശിക്കുന്ന യാത്രയെ എം.ഇ.എസ്. സ്‌കൂള്‍ പരിസരത്ത് നിന്നും ഇരുചക്ര വാഹനങ്ങളുടെ അകമ്പ ടിയോടെ സ്വീകരണ വേദിയായ കുടു കോംപ്ലക്‌സ് മൈതാനത്തിലേക്ക് ആനയിക്കും. സ്വീകരണ സമ്മേളനം പാലക്കാട് രൂപതമെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാ ടനം ചെയ്യും. രൂപത ഡയറക്ടര്‍ ഫാ. ചെറിയാന്‍ ആഞ്ഞിലിമൂട്ടില്‍ മുഖ്യപ്രഭാഷണം നട ത്തും. ജാഥാ ക്യാപ്റ്റനായ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം മറുപടി പ്രസംഗം നടത്തും. കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹി കള്‍, ഫൊറോന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും.

ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഉടന്‍ നടപ്പാക്കുക, ന്യൂന പക്ഷ വകുപ്പിന്റെ കീഴില്‍ ക്രൈസ്തവര്‍ക്കായി ഫിനാന്‍സ് കോര്‍പറേഷന്‍ രൂപീകരി ക്കുക, അര്‍ഹരായവര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ കൃഷി, മത്സ്യകൃഷി, ക്ഷീര വ്യ വസായം, ടാക്സി വാഹനങ്ങള്‍ വാങ്ങുന്നതിനും തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിനും ആവശ്യമായ വായ്പകള്‍ നല്കുക, ക്രൈസ്തവ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ പരി ഹരിക്കാന്‍ സംരഭകത്വ പരിശീലന പദ്ധതികള്‍ ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യ ത്തില്‍ ആരംഭിക്കുക, ക്രൈസ്തവ വിശ്വാസത്തെയും കൂദാശകളെയും നേതൃത്വത്തെ യും അവഹേളിക്കുന്ന എഴുത്തുകളും പ്രസിദ്ധീകരണങ്ങളും സിനിമകളും തടയുവാന്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുക, സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്ക് ക്ഷേമ നിധിയും സര്‍ക്കാര്‍ സഹായവും നല്കുക, വന്യജീവി ആക്രമണങ്ങളില്‍ നിന്നും മനു ഷ്യരെ സംരക്ഷിക്കുക, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുക, അട്ടപ്പാടി ബദല്‍ റോഡായ പൂഞ്ചോല – പാറവളവ് റോഡ് യാഥാര്‍ത്ഥ്യമാക്കുക, ടൂറിസം വികസ നത്തിന് വലിയ സാധ്യതകളുള്ള ശിരുവാണി – കോയമ്പത്തൂര്‍ റോഡ് പൊതുഗതാ ഗതത്തിന് തുറന്ന് കൊടുക്കുക, സ്വകാര്യ കൃഷിഭൂമിയില്‍ പ്രവേശിച്ച് കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടം വരുത്തുന്ന വന്യമൃഗങ്ങളില്‍ നിന്നും കൃഷിഭൂമി സംരക്ഷി ക്കാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അതിജീവന യാത്ര നടത്തുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ മണ്ണാര്‍ക്കാട് ഫൊറോന ഡയറക്ടര്‍ ഫാ.രാജു പുളിക്കത്താഴെ, രൂപത പ്രസിഡന്റ് തോമസ് ആന്റണി, രൂപത കോ ഓര്‍ഡിനേറ്റര്‍ അഡ്വ. ബേബി പൂവ്വത്തിങ്കല്‍, ജനറല്‍ കണ്‍വീനര്‍ അജോ വട്ടുകുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!