മണ്ണാര്‍ക്കാട് : കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണം രക്ഷിതാക്കള്‍ മുഖേന ഉടമകളെ ഏല്‍ പ്പിച്ച് മൂന്നാം ക്ലാസുകാരി മാതൃകയായി. ചങ്ങലീരി പാലക്കാഴി വീട്ടില്‍ സുധാകരന്‍- ശ്രീരേഖ ദമ്പതികളുടെ മകളും ചങ്ങലീരി എ.യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായ ശ്രേയജയാണ് ആ മിടുക്കി. ഗുരുവായൂര്‍ സ്വദേശിനി താണിയില്‍വീട്ടില്‍ പ്രഭാകരന്‍-ഷീല ദമ്പതികളുടെ മകള്‍ ആതിരയുടെ രണ്ടുപവന്റെ സ്വര്‍ണവളയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച ഗുരുവായൂര്‍ സ്വദേശി രഖിലുമായി ആതിരയുടെ വിവാഹം ക്ഷേത്രത്തില്‍ വച്ച് നടന്നിരുന്നു. തുടര്‍ന്ന് ദര്‍ശനത്തിനായി വരി നില്‍ക്കുമ്പോഴാണ് ആഭരണം നഷ്ടമായത്. ഇത് ശ്രേയജക്ക് ലഭിക്കുകയും ഒപ്പമുണ്ടായിരുന്ന വല്ല്യമ്മയെ ഏല്‍പ്പിക്കുകയും ചെയ്തു. വല്ല്യച്ഛന്റെ മകന്റെ വിവാഹവും ക്ഷേത്രത്തില്‍ നടന്നി രുന്നു. തിരക്കുകള്‍ കാരണം പിന്നീടാണ് സ്വര്‍ണാഭരണം ലഭ്യമായ വിവരം ദേവസ്വം ഓഫിസില്‍ അറിയിച്ചത്. ഉടമകളും വിവരം ധരിപ്പിക്കാന്‍ ദേവസ്വം ഓഫിസിലെത്തി യിരുന്നു. മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനിലെത്തി ആഭരണം കൈപ്പറ്റാമെന്ന് ഉറപ്പ് നല്‍കി. ഉടമകള്‍ ഇന്ന് രാവിലെ സ്റ്റേഷനിലെത്തി. ശ്രേയജയും പൊറ്റശ്ശേരി ജി.എച്ച്.എസ്. എസിലെ സ്‌പെഷ്യല്‍ എജ്യുക്കേറ്ററുമായ അമ്മ ശ്രീരേഖയും പൊലിസിന്റെ സാന്നിദ്ധ്യ ത്തില്‍ ആഭരണം കൈമാറി.