മണ്ണാര്‍ക്കാട് : ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടനുബന്ധിച്ച് വീടുകളിലും മറ്റു വൈ ദ്യുത നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും ചെയ്യുമ്പോള്‍ വൈദ്യുതി സുരക്ഷാ നട പടികള്‍ കൈക്കൊള്ളുകയും ജാഗ്രത പാലിക്കുകയും വേണമെന്ന് ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. നക്ഷത്ര വിളക്കുകളും ദീപാലങ്കാരങ്ങളും താത്കാലിക വയ റിംഗ് നിയമപ്രകാരം ലൈസന്‍സുള്ള വ്യക്തികളെക്കൊണ്ടു മാത്രം ചെയ്യിക്കണം. വൈ ദ്യുത പ്രതിഷ്ഠാപനത്തില്‍ 30 മില്ലി ആമ്പിയറിന്റെ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അത് പ്രവര്‍ത്തന ക്ഷമമാണെന്നും ഉറപ്പാക്കണം. നക്ഷത്രദീപാ ലങ്കാരങ്ങളുടെ വയറുകള്‍ കൈയെത്താത്ത (പ്രത്യേകിച്ച് കുട്ടികളുടെ) ദൂരത്ത് സ്ഥാപി ക്കണം. ഇന്‍സുലേഷന്‍ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, കൂട്ടി യോജിപ്പിച്ചതോ, കാലഹരണ പ്പെട്ടതോ ആയതും നിലവാരം കുറഞ്ഞതുമായ വയറുകള്‍ ദീപാലങ്കാരങ്ങള്‍ക്ക് ഉപയോ ഗിക്കരുത്. ഐ.എസ്.ഐ ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രമേ ഉപയോഗിക്കാവൂ. കണക്ടറുകള്‍ ഉപയോഗിച്ചു മാത്രമേ വയറുകള്‍ കൂട്ടി യോജി പ്പിക്കാന്‍ പാടുള്ളൂ. ജോയിന്റുകള്‍ പൂര്‍ണ്ണമായും ഇന്‍സുലേറ്റ് ചെയ്തിരിക്കണം. ഗ്രില്ലുകള്‍ ഇരുമ്പു കൊണ്ടുള്ള വസ്തുക്കള്‍, ലോഹനിര്‍മ്മിത ഷീറ്റുകള്‍ എന്നിവയിലൂടെ ദീപാലങ്കാ രങ്ങള്‍ വലിക്കാതിരിക്കുക. വീടുകളിലെ എര്‍ത്തിംഗ് സംവിധാനം കാര്യക്ഷമമാണെ ന്ന് ഉറപ്പാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.