മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ചുങ്കം വില്ലേജ് വളവില്‍ വാഹനാപകടങ്ങള്‍ സംഭവിക്കാ തിരിക്കാനാവശ്യമായ നടപടികള്‍ക്കായി അധികൃതര്‍ അടിയന്തിരമായി ഇടപെടണമെ ന്ന് ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. റോഡ് സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപി ക്കുക, വളവില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക, റോഡിലെ വളവുനിവര്‍ത്തുക, അപക ട മുന്നറിയിപ്പ് ലൈറ്റുകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഗ്രാമ പ ഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ഡി.വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ടി.കെ.ഷമീര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍കളത്തില്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സഹദ് അരിയൂര്‍, ഇന്ദിര മടത്തുംപള്ളി, പഞ്ചായത്ത് അംഗങ്ങളായ രുഗ്മണി കുഞ്ചീരത്ത്, ഹരിദാസ് ആഴ്‌വാഞ്ചേരി, സാഹി ത്യകാരന്‍ കെ.പി.എസ്. പയ്യനെടം, ടി.പി.മുസ്തഫ, സിദ്ദീഖ് മല്ലിയില്‍, ഗോപാലകൃഷ്ണന്‍, റഷീദ് കുമരംപുത്തൂര്‍, സി.രാമകൃഷ്ണന്‍, ഏലിയാസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റിയും രൂപീകരിച്ചു. ചെയര്‍മാനായി ദേവദാസിനേയും കണ്‍വീനറായി ടി.കെ.ഷമീറിനെയും തിരഞ്ഞെടുത്തു. ടി.എം അബ്ദുല്‍ അലി, സിബിന്‍ ഹരിദാസ് (വൈസ് പ്രസി), മുസ്തഫ.ടിപി, ബാലഗോപാല്‍ (ജോ.കണ്‍വീനര്‍). ജില്ലാ പഞ്ചായത്തംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തംഗം മുസ്തഫ വറോടന്‍, സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം തുടങ്ങിയര്‍ രക്ഷാധികാരികളാണ്.