പാലക്കാട് : സംസ്ഥാന കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗ ങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്ടോപിന് അപേക്ഷിക്കാം. സര്‍ക്കാര്‍/സര്‍ ക്കാര്‍ അംഗീകൃത കോളെജുകളില്‍ എം.ബി.ബി.എസ്, ബി.ടെക്, എം.ടെക്, ബി.എ. എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി ആന്‍ഡ് എ.എച്ച്, ബി.ആര്‍ക്ക്, എം.ആര്‍ക്ക്, പി.ജി ആയുര്‍വേദ, പി.ജി ഹോമിയോ, ബി.എച്ച്.എം.എസ്, എം.ഡി, എം.എസ്, എം.ഡി. എസ്, എം.വി.എസ്.സി ആന്‍ഡ് എ.എച്ച്, എം.ബി.എ, എം.സി.എ കോഴ്സുകളില്‍ 2023-24 വര്‍ഷത്തില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളായിരിക്കണം. കേന്ദ്ര/സംസ്ഥാന എന്‍ ട്രന്‍സ് കമ്മിഷന്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോളെജുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്കാണ് അര്‍ഹത. ബി. ആര്‍ക്ക്, എം.ആര്‍ക്ക് എന്നിവ ജെ.ഇ.ഇ, ഗേറ്റ്, നാറ്റ മുഖേനയും എം.ബി.എക്ക് കാറ്റ്, മാറ്റ്, കെ-മാറ്റ് മുഖേനയും എം.സി.എക്ക് എല്‍.ബി.എസ് സെന്റര്‍ നേരിട്ട് നടത്തുന്ന എന്‍ട്ര ന്‍സ് മുഖേനയും പ്രവേശനം നേടിയതായിരിക്കണം. അപേക്ഷയോടൊപ്പം എന്‍ട്രന്‍സ് കമ്മിഷണറുടെ അലോട്ട്മെന്റ് കത്ത്/സ്‌കോര്‍ ഷീറ്റ്/അലോട്ട്മെന്റ് ഓര്‍ഡറിന്റെ പകര്‍പ്പ്, സ്ഥാപന മേലധികാരിയില്‍നിന്ന് പ്രവേശനം ലഭിച്ചതിന്റെ സാക്ഷ്യപത്രം എന്നിവ 2024 ജനുവരി അഞ്ചിനകം നല്‍കണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ അറിയിച്ചു. അപേക്ഷാഫോറം വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2515765.