മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി. ആളപായമില്ല. കടയ്ക്ക് നാശനഷ്ടമുണ്ടാ യി. രാത്രി ഒരുമണിയോടെ ചുങ്കത്തെ സ്ഥിരം അപകടമേഖലയായ വില്ലേജ് ഓഫീസിന് സമീപത്തെ വളവിലാണ് സംഭവം. കോഴിക്കോട് നിന്നും ചെന്നൈയിലേക്ക് പോവുകയാ യിരുന്ന കണ്ടെയ്നര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. സിമന്റുലോഡുമായി എതിരെ വരികയായിരുന്ന ലോറിയിലുരസി റോഡിന് മറുവശത്തെ ടയര്‍ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടസമയത്ത് മഴയുണ്ടായിരുന്നു. കുമരംപുത്തൂര്‍ സ്വദേശിക ളായ ചന്ദ്രന്‍, നൗഷാദ്, ഫസല്‍ എന്നിവരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ടയര്‍ കടയിലേക്ക് ഇടിച്ചുകയറിയ ലോറി മുന്‍വശത്തെ ഷെഡ്ഡും വാഹനങ്ങള്‍ ഉയര്‍ത്താന്‍ ഉപയോഗിക്കുന്ന വിലകൂടിയ ഓട്ടോമാറ്റിക് ജാക്കിയും തകര്‍ത്തു. നാലര ലക്ഷം രൂപ യുടെ നഷ്ടം സംഭവിച്ചതായും മെഷീന്‍ തകര്‍ന്നതോടെ കടയുടെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെട്ടിരിക്കുകയാണെന്ന് കട ഉടമകള്‍ പറഞ്ഞു. വാഹനം തിരിക്കുന്നതിനിടെ സ്റ്റിയറിങ് പ്രവര്‍ത്തിക്കാതിരുന്നതാണ് ലോറി നിയന്ത്രണം വിടാന്‍ കാരണമെന്നാണ് അപകടത്തില്‍പ്പെട്ട ലോറി ഡ്രൈവര്‍ പറയുന്നത്. സിമന്റ്ലോഡുമായി പെരിന്തല്‍മണ്ണ ഭാഗത്തേക്കു പോവുകയായിരുന്ന ലോറി പെട്ടെന്ന് വെട്ടിച്ചതിനാല്‍ വലിയ കൂട്ടിയിടി യില്‍നിന്ന് ഒഴിവായി. കണ്ടെയ്നര്‍ ലോറി ഉരസിയതിനെ തുടര്‍ന്ന് സിമന്റ് ലോറിയുടെ ഒരുവശത്തിന് കേടുപാടുകളുണ്ട്. മണ്ണാര്‍ക്കാട് പൊലിസ് സ്ഥലത്തെത്തി സ്ഥിതിഗതിക ള്‍ വിലയിരുത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!