മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് വില്ലേജ് ഓഫിസിന് മുന്നിലെ വളവില്‍ അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇവിടെ റോഡ് വീതി കൂട്ടി ഡിവൈ ഡര്‍ സ്ഥാപിക്കണമെന്ന് ലയണ്‍സ് ക്ലബ് കുമരംപുത്തൂര്‍ ആവശ്യപ്പെട്ടു. രാത്രികാല ങ്ങളില്‍ കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്നത് റോഡ് പ്രവൃത്തിയിലെ അപാകതയാ ണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്ഥലമുണ്ടായിട്ട് പോലും വളവുകളുടെ എണ്ണം കുറയ്ക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. അപകടങ്ങളുണ്ടായി ജീവഹാനി സം ഭവിക്കാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും സൂചനാ മുന്നറിയിപ്പ് ബോര്‍ഡുക ള്‍ സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് നവകേരള സദസിലും നിവേദനം നല്‍കിയിട്ടുള്ളതായും ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡന്റ് ദേവദാസ്, സെക്രട്ടറി മുജീബ് മല്ലിയില്‍, ട്രഷറര്‍ അനസ് മോന്‍, രവിചന്ദ്രന്‍, കെ.വി.ആര്‍. റസാക്ക്, പ്രവീണ്‍, സാജു, നിഖില്‍, ശിവദാസ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!