മണ്ണാര്‍ക്കാട് : 2024 മാര്‍ച്ചില്‍ നടക്കുന്ന എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന ബോര്‍ഡ ര്‍ ലൈന്‍ ഇന്റലിജന്‍സില്‍പെടുന്ന കുട്ടികള്‍ക്ക് 2016ലെ ഭിന്നശേഷി അവകാശ നിയമം 58-ാം വകുപ്പ് പ്രകാരമുള്ള ഭിന്നശേഷി സര്‍ട്ടിഫിക്കറ്റോ / യുഡിഐഡി കാര്‍ഡോ നില വില്‍ ഉണ്ടെങ്കില്‍ അത്തരം കുട്ടികളെ സംബന്ധിച്ചിടത്തോളം പുതിയ മറ്റൊരു ഭിന്നശേ ഷി സര്‍ട്ടിഫിക്കറ്റ്, പരീക്ഷാനുകൂല്യം ലഭിക്കുന്നതിനായി നിര്‍ബന്ധിക്കുവാനോ, ആവ ശ്യപ്പെടാനോ നിയമം അനുവദിക്കുന്നില്ല എന്നും ഇത് സംബന്ധിച്ച നിയമപ്രകാര മുള്ള നിര്‍ദ്ദേശം സംസ്ഥാനത്തെ ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് അടിയന്തിര മായി നല്‍കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സംസ്ഥാന ഭിന്നശേഷി കമ്മീ ഷണര്‍ എസ്. എച്ച്. പഞ്ചാപകേശന്‍ ശുപാര്‍ശ ഉത്തരവ് നല്‍കി.