മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് അനധികൃതമായി സംഘടിപ്പിക്കുന്ന വോളിബോള്‍ ചാമ്പ്യ ന്ഷിപ്പുകള്ക്ക് അംഗീകാരമില്ലെന്നു സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അറിയിച്ചു. ദേശീയ മത്സരങ്ങളിലും മറ്റും പങ്കെടുക്കുന്നതിനായുള്ള ഔദ്യോഗിക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുന്നതിനും ടീമിനെ തെരഞ്ഞെടുക്കുന്നതിനുമായി ടെക്നിക്കല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്കു ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ഉന്നത പഠനത്തിനും തൊഴിലിനുമായി ഗ്രേസ് മാര്‍ക്ക് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കു പരിഗ ണിക്കൂ. അനധികൃത ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്തു വഞ്ചിതരാകാതിരിക്കാന്‍ കായികതാരങ്ങള്‍ ശ്രദ്ധിക്കണമെന്നും സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.