കോട്ടോപ്പാടം: 60-ാമത് മണ്ണാര്‍ക്കാട് ഉപജില്ലാ കേരളാ സ്‌കൂള്‍ കലോത്സവം നവംബര്‍ 4 മുതല്‍ 7 വരെ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കും. കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ഷെരീഫ് ഉദ്ഘാടനം ചെയ്തു.കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഇല്യാസ് താളിയില്‍ അധ്യക്ഷനായി.വി.കെ.ശ്രീകണ്ഠന്‍ എം.പി,എം.എല്‍.എമാരായ എന്‍.ഷംസുദ്ദീന്‍,കെ.വി.വിജയദാസ്, പി.ഉണ്ണി എന്നിവര്‍മുഖ്യരക്ഷാധികാരികളും കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് ഇല്യാസ് താളിയില്‍ (ചെയര്‍മാന്‍),പി.ജയശ്രീ(ജനറല്‍കണ്‍വീനര്‍),എ.രമണി(കണ്‍വീനര്‍),ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ.ജി. അനില്‍കുമാര്‍(ട്രഷറര്‍)ഭാരവാഹികളുമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു.അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ.രജി,കെ.എന്‍.സുശീല,കല്ലടി അബൂബക്കര്‍, ഇ.രജനി,വി.പ്രീത, എന്‍.ആര്‍.ശ്രീവിദ്യ, പി.അമ്മു,ടി.എ.സിദ്ദീഖ്,ബിന്ദു കളപ്പാറ,ഗഫൂര്‍ കോല്‍കളത്തില്‍,എം.പ്രദീപ്കുമാര്‍, എ.ദീപ,പി.ജംഷീന, പി.പി.വിലാസിനി,ഹമീദ് അക്കര,ഒ.ജി. അനില്‍കുമാര്‍,എച്ച്.എം ഫോറം കണ്‍വീനര്‍ കെ. വിജയകുമാര്‍,ബി.പി.ഒ കെ.മുഹമ്മദലി, പി.എന്‍.മോഹനന്‍, പി.ടി.എ പ്രസിഡണ്ട് കെ.നാസര്‍ ഫൈസി, പ്രിന്‍സിപ്പാള്‍ പി. ജയശ്രീ,ഹെഡ്മിസ്ട്രസ്സ് എ.രമണി, ഡോ.കല്ലടി അബ്ദു, ടി.പി.മുഹമ്മദ്‌റഫീഖ്, എന്‍.മുഹമ്മദലി, പാറശ്ശേരി ഹസ്സന്‍, എസ്.ആര്‍.ഹബീബുള്ള,കെ.ടി.അബ്ദുള്ള,എം.രാധ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!