മണ്ണാര്‍ക്കാട് : താലൂക്ക് ആശുപത്രിയില്‍ സേവ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണം ഏഴാം വര്‍ഷത്തിലേക്ക്. വാര്‍ഷിക ദിനത്തിലെ ഭക്ഷ ണ വിതരണം നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ആശുപ ത്രിയിലെ ഡയാലിസിസ് സെന്ററിന് സേവിന്റെ സഹായം ഉണ്ടാകണമെന്ന നഗരസഭ ചെയര്‍മാന്റെ അഭ്യര്‍ഥിച്ചു. ഒരു ഡയാലിസിസ് മെഷീന്‍ ലഭ്യമാക്കുന്ന കാര്യം ആലോ ചനയിലുള്ളതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു അറിയിച്ചു. രക്ഷാധികാരി ടി.കെ.അബൂബക്കര്‍ ബാവി, സേവ് ഭാരവാഹികളായ അസ്ലം അച്ചു, സി.ഷൗക്കത്ത് അലി, സലാം കരിമ്പന, ഉമ്മര്‍ റീഗല്‍, ഫക്രുദ്ദീന്‍, ഷഹീര്‍ മോന്‍, ദീപിക, സുഹറ, ഫൗസിയ, ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.