അലനല്ലൂര്‍ : വാഹനയാത്ര സുരക്ഷിതമാക്കാന്‍ കോട്ടപ്പള്ള പൊന്‍പാറ ഓലപ്പാറ റോഡി ലെ ചെങ്കുത്തായ വളവുകളില്‍ ക്രാഷ് ബാരിയര്‍ നിര്‍മാണം തുടങ്ങി. ആകെ 243 മീറ്ററി ല്‍ ഏറ്റവും അപകടകരമായ ഒമ്പത് ഭാഗങ്ങളിലാണ് റോഡിന്റെ ഇരുവശത്തുമായി സുരക്ഷാസംവിധാനം ഒരുക്കുന്നത്. പത്ത് ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കു ന്നത്. ഇന്ന് പൊന്‍പാറ അംഗനവാടി പരിസരത്ത് നിന്നും പ്രവൃത്തികള്‍ ആരംഭിച്ചു. ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പി.ഡബ്ല്യു.ഡി. റോഡ്‌സ് കുമരംപുത്തൂര്‍ സെക്ഷന്‍ ഓഫിസ് അധികൃതര്‍ അറിയിച്ചു.

മലയോര കാര്‍ഷിക മേഖലയിലൂടെ കടന്ന് പോകുന്നതും പാലക്കാട്-മലപ്പുറം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതുമായ ഈ റോഡ് എടത്തനാട്ടുകരയില്‍ നിന്നും കരുവാരക്കു ണ്ടിലേക്കുള്ള എളുപ്പമാര്‍ഗമാണ്. റോഡ് നവീകരിച്ചതോടെ കരുവാരക്കുണ്ട്, കാളികാ വ്, നിലമ്പൂര്‍ ഭാഗത്തേക്കുള്ള ധാരാളം വാഹനങ്ങള്‍ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. പൊന്‍ പാറയില്‍ നിന്നും തുടങ്ങി ഓലപ്പാറ വരെയുള്ള ഏകദേശം ഒരു കിലോമീറ്ററോളം ഭാഗ ത്തെ ചെങ്കുത്തായ വളവുകള്‍ അപകടഭീതിയുണര്‍ത്തുന്നതാണ്. കുത്തനെയുള്ള കയറ്റ വും ഇറക്കവും വളവുകളും ഇരുവശങ്ങളിലും ആഴത്തിലുള്ള കുഴികളും അപകടങ്ങള്‍ ക്ക് ഇടയാക്കുന്നുമുണ്ട്. കുഴികളില്‍പെട്ട് ഇരുചക്രവാഹനയാത്രികര്‍ക്ക് അപകടം സംഭ വിച്ചിട്ടുണ്ട്. ഒരിക്കല്‍ ലോറി നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരണപ്പെ ടുകയും ചെയ്തു.

റോഡിന് താഴെയായാണ് നിരവധി വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ചിലവീടുകളുടെയെ ല്ലാം മേല്‍ക്കൂരയാകട്ടെ റോഡിന് സമാന്തരമായാണ് ഉള്ളതും. സുരക്ഷാ കല്ലുകള്‍ അല്ലാ തെ അപകടം തടയാന്‍ മറ്റ് സംവിധാനങ്ങളൊന്നും റോഡിന്റെ ഓരത്തില്ല. മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല. അപകടങ്ങള്‍ സംഭവിക്കുന്ന പശ്ചാത്തലത്തില്‍ തടയി ടാനും സുരക്ഷിതമായ യാത്ര ഉറപ്പുവരുത്തുന്നതിനുമായി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പരാതിപ്പെടുകയും ഡി.വൈ.എഫ്.ഐ എടത്തനാട്ടുകര മേഖല പ്രസിഡന്റ് അമീന്‍ മഠത്തൊടി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് ക്രാഷ് ബാരിയര്‍ നിര്‍മിക്കാന്‍ നടപടിയായത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!