കോട്ടോപ്പാടം : പ്രസിദ്ധമായ ഭീമനാട് വെള്ളീലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ താല പ്പൊലി മഹോത്സവം നവംബര്‍ 26ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കു മെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തില്‍ കളമെഴു ത്തും പാട്ടും നടന്ന് വരികയാണ്. താലപ്പൊലിയോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ ഇന്ന് വൈകിട്ട് ഏഴിന് തുടങ്ങും. ക്ഷേത്രം മേല്‍ശാന്തി ലക്ഷ്മി നാരായണഭട്ട് ഭദ്രദീപം തെളിയിക്കും. ഇന്നും നാളെയും വിവിധ സംഘങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിര ക്കളി, നൃത്തസന്ധ്യ, കൈകൊട്ടിക്കളി, 24ന് മലപ്പുറം എം.ഫോര്‍ മ്യൂസിക് ബീറ്റ്സിന്റെ ഗാനമേളയും അരങ്ങേറും, 25ന് രാവിലെ 9.30ന് ക്ഷേത്രാങ്കണത്തില്‍ നീതു അനൂപിന്റെ ഓട്ടന്‍തുള്ളലുണ്ടാകും. ഉച്ചയ്ക്ക് 12 മണി മുതല്‍ പ്രസാദ ഊട്ട് നടക്കും. ഉച്ചപൂജക്ക് പൂര്‍ണ്ണ ചതുശ്ശത സമര്‍പ്പണവുമുണ്ടാകും. ദേവി സന്നിധിയില്‍ നിവേദ്യമായി സമര്‍പ്പി ക്കുന്ന ചതുശ്ശതം ഭക്തര്‍ക്ക് വഴിപാടായി സമര്‍പ്പിക്കാവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
താലപ്പൊലി നാളായ ഞായറാഴ്ച രാവിലെ എട്ടു മണിക്ക് താലപ്പൊലി കൊട്ടിയറിയിക്കും. കാഴ്ചശീവേലിയുണ്ടാകും. ക്ഷേത്രത്തില്‍ താന്ത്രിക പൂജകള്‍ക്ക് പന്തലക്കോട്ട് മനയ്ക്കല്‍ ശങ്കരനാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. എട്ടര മുതല്‍ ക്ഷേത്രത്തില്‍ ആ ദ്യമായി നടത്തുന്ന കഞ്ഞിപ്പാര്‍ച്ചയും ആരംഭിക്കും. 9.30ന് ചവിട്ടുകളി നടക്കും. താല പ്പൊലി എഴുന്നെള്ളത്തില്‍ ഭഗവതിയുടെ തിടമ്പേറ്റുന്ന ഗജവീരന്‍ ഗുരുവായൂര്‍ ദേവ സ്വം രാജശേഖരന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഉച്ചതിരിഞ്ഞ് 3.30ന് എഴുന്നെള്ളത്ത് തുടങ്ങും. ടൗണ്‍വേല, കിഴക്കന്‍വേല, വടക്കന്‍ വേല, വടശ്ശേരിപ്പുറം ദേശവേല, തെക്കന്‍ വേല, പടിഞ്ഞാറന്‍വേല, അടൂര്‍വേല, കൂമഞ്ചേരിക്കുന്ന് വേല, പെരിമ്പടാരി വേല എന്നിങ്ങനെ ദേശവേലകള്‍ ക്ഷേത്രത്തിലേക്കെത്തും. വൈകിട്ട് 5.30ന് അമ്പലക്കുളത്തി ന് സമീപം അരിയേറ് നടക്കും. 6.30ന് കൊടുന്തിരപ്പുള്ള മനോജും സംഘവും അവതരി പ്പിക്കുന്ന പഞ്ചവാദ്യവും രാത്രി 10ന് കോഴിക്കോട് സങ്കീര്‍ത്തനയുടെ പറന്നുയരാനൊരു ചിറക് എന്ന നാടകവും അരങ്ങേറും.
27ന് വൈകിട്ട് തൃക്കാര്‍ത്തിക വിളക്ക് ആഘോഷത്തിന്റെ ഭാഗമായി വൈകിട്ട് അഞ്ച് മണി മുതല്‍ കാര്‍ത്തിക ദീപം തെളിയിക്കലും തുടര്‍ന്ന് സര്‍വ്വഐശ്വര്യപൂജയും നട ക്കും. 6.30ന് കൂമഞ്ചേരിക്കുന്ന് നാദാഞ്ജലി ഭജന സംഘത്തിന്റെ ഭക്തിഗാനസുധയും അരങ്ങേറും. 7.30ന് കളംപാട്ട്, പുറത്തെഴുന്നെള്ളിപ്പ്, നടുവില്‍ ആല്‍ത്തറക്ക് മുന്നില്‍ അരിയേറിന് ശേഷം കൂറവലിക്കലോടെ ഈ വര്‍ഷത്തെ താലപ്പൊലി മഹോത്സവത്തി ന് പരിസമാപ്തിയാകും. വാര്‍ത്താ സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി പ്രസിഡന്റ് സുരേഷ്‌കുമാര്‍ ഗോകുലം, ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് വിജയകുമാര്‍ ആറ്റക്കര, സെക്രട്ടറി ജി.കൃഷ്ണകുമാര്‍, അംഗങ്ങളായ അനീഷ് ഇടമുറ്റത്ത്, വി.അശോകന്‍, ആ ഘോഷ കമ്മിറ്റി വൈസ് പ്രസിഡന്റ് അനീഷ് ആറ്റക്കര, സെക്രട്ടറി ബിജുമഠത്തില്‍, ജോ.സെക്രട്ടറി അനൂപ് അടൂര്‍, ട്രഷറര്‍ ശേഖര്‍ദാസ് കൗസ്തുഭം തുടങ്ങിയവര്‍ പങ്കെടു ത്തു.