മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുമരംപുത്തൂര്‍ ചുങ്കത്ത് ലോറികള്‍ തമ്മില്‍ കൂട്ടിയി ടിച്ചു. ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചും അപകടമുണ്ടായി. ഇന്ന് രാത്രി 9.30ഓടെയാണ് ചുങ്കം വില്ലേജ് ഓഫിസ് ഓഫിസിന് സമീപത്ത് വച്ചായിരുന്നു അപകടം. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറിയും എതിര്‍ദി ശയില്‍ വന്ന മറ്റൊരു ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇതിനിടയിലാണ് ബൈക്ക് യാത്രികനും അപകടത്തില്‍പെട്ടത്. പരിക്കേറ്റ ഡ്രൈവര്‍മാരേയും ബൈക്ക് യാത്രികനേ യും വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുത രമല്ലെന്ന് അറിയുന്നു. മേലേ ചുങ്കത്ത് വില്ലേജ് ഓഫിസിന് സമീപം അപകടങ്ങള്‍ ആവര്‍ ത്തിക്കുകയാണ്. കഴിഞ്ഞ സെപ്റ്റംബറില്‍ രണ്ട് തവണ ലോറികള്‍ ഇവിടെ അപകട ത്തില്‍പെട്ടിരുന്നു.