മണ്ണാര്‍ക്കാട് : മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ കണ്ടെത്തി തയ്യാറാക്കുന്ന ഇ-ചെല്ലാ നുകള്‍ മലയാളത്തിലും വായിക്കാം. മുന്‍പ് ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ ആയി രുന്നു വിവരണം. ഇപ്പോള്‍ ഇംഗ്ലീഷ് മലയാളം എന്നിങ്ങനെ മാറ്റം വരുത്തിയിട്ടുണ്ട്. https://echallan.parivahan.gov.in/gsticket ല്‍ പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, ഇ-ചെല്ലാന്‍ നമ്പര്‍, വാഹന നമ്പര്‍ തുടങ്ങിയവ രേഖപ്പെടുത്തി എന്താണ് പരാതി എന്നറി യിക്കാം. ഇത്തരത്തില്‍ പരാതിപ്പെടുമ്പോള്‍ ടിക്കറ്റ് നമ്പര്‍ ലഭിക്കും. ഫോട്ടോയും അപ്ലോ ഡ് ചെയ്യാം. പിഴ അടയ്ക്കാന്‍ ഉള്ള തടസ്സങ്ങള്‍, വാഹനത്തിന്റെ നമ്പര്‍ മാറിയത് മൂലം തെറ്റായ പിഴ ലഭിക്കല്‍ എന്താണ് നിയമലംഘനം എന്ന് രേഖപ്പെടുത്താതിരിക്കല്‍, രേഖ കള്‍ കണ്ടുകെട്ടല്‍, പിഴ അടച്ചിട്ടും വാഹന്‍ പോര്‍ട്ടലില്‍ നിന്നും മറ്റ് സര്‍വീസുകള്‍ ലഭി ക്കാതിരിക്കല്‍ തുടങ്ങിയ കാരണങ്ങള്‍ക്ക് പോര്‍ട്ടല്‍ വഴി പരാതിപ്പെടാം. പരാതി രജിസ്റ്റ ര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ടിക്കറ്റ് നമ്പര്‍ ഉപയോഗിച്ച് പരാതിയുടെ തല്‍സ്ഥിതി വാഹന ഉടമകള്‍ക്ക് പരിശോധിക്കാനാവും.