മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ ഡിസംബര്‍ 1, 2, 3 തീയതികളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട് മണ്ണാര്‍ ക്കാട് നിയോജകമണ്ഡലം സംഘാടക സമിതി ഓഫീസ് ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ച സംഘാടക സമിതി ഓഫീസ് ഡിസംബര്‍ രണ്ട് വരെ പ്രവര്‍ത്തിക്കും. നവകേരള സദസ് മണ്ണാര്‍ക്കാട് നിയോജമണ്ഡലം ചെയര്‍മാന്‍ ജോസ് ബേബി അധ്യക്ഷനായ പരിപാടിയി ല്‍ നവകേരള സദസ് മണ്ണാര്‍ക്കാട് നിയോജമണ്ഡലം വൈസ് ചെയര്‍മാന്‍ പി.കെ ശശി, നവകേരള സദസ് മണ്ണാര്‍ക്കാട് നിയോജമണ്ഡലം കണ്‍വീനറും തഹസില്‍ദാറുമായ ജെറിന്‍ ജോണ്‍സണ്‍, മണ്ഡലത്തിലെ ജനപ്രതിനിധികള്‍, സംഘാടകസമിതി എക്‌സി ക്യൂട്ടീവ് അംഗങ്ങള്‍, ഉപസമിതി അംഗങ്ങള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍, എന്നിവര്‍ പങ്കെടുത്തു.