കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് ജനകീയ മല്‍സ്യകൃഷി പദ്ധതിയുടെ ഭാഗമായി സ്വന്തം ഉടമസ്ഥതയിലുള്ള അനുയോജ്യമായ കുളമുള്ള കര്‍ഷകര്‍ക്ക് സൗജന്യമായി നല്കുന്ന മല്‍സ്യ കുഞ്ഞുങ്ങളുടെ വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു വികസന കാര്യ ചെയര്‍പേഴ്സണ്‍ റഫീന മുത്തനില്‍ അധ്യ ക്ഷനായി. ക്ഷേമകാര്യ ചെയര്മാന് പാറയില്‍ മുഹമ്മദാലി, കൃഷി അസി. രമേഷ്. എന്‍, പ്രമോട്ടര്‍മാരായ ശുഭ.എം, ശ്രീരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.