പാലക്കാട് : പോക്സോ കോടതികള്‍ ശിശു സൗഹൃദമാക്കണമെന്ന് സംസ്ഥാന ബാലാ വകാശ സംരക്ഷണ കമ്മീഷന്‍ അംഗം ടി.സി ജലജ മോള്‍. ഇതിനായി അടിസ്ഥാന സൗ കര്യങ്ങള്‍ ,ലൈബ്രറികള്‍ തുടങ്ങിയവ ഉറപ്പുവരുത്തണമെന്ന് ജില്ലാ വനിതാ ശിശു വി കസന ഓഫീസര്‍ക്ക് ടി.സി ജലജ നിര്‍ദേശം നല്‍കി. ജില്ലയിലെ കര്‍ത്തവ്യവാഹകരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

വിദ്യാഭ്യാസ നിയമം 2009, പോക്സോ , ബാലനീതി നിയമങ്ങള്‍ മുതലായ നിയമങ്ങളുടെ ക്രിയാത്മകവും കൃത്യവുമായ നടത്തിപ്പ് ഉറപ്പുവരുത്തുന്നതിലേയ്ക്കും നിലവിലെ പരിമിതികള്‍ മനസ്സിലാക്കുന്നതിനുമാണ് യോഗം സംഘടിപ്പിച്ചത്. പോക്സോ കോട തികളില്‍ കൂടുതല്‍ കേസുകള്‍ ഒത്തു തീര്‍ന്ന് പോവുന്നത് വളരെ ഗൗരവകരമായാണ് കാണുന്നത്. ഇത് ഒഴിവാക്കാന്‍ വിവിധ വകുപ്പുകള്‍ സംയോജിതമായും സമയബന്ധി തമായും ഇടപെടലുകള്‍ നടത്തുന്നത് ഉചിതമായിരിക്കും പോക്സോ അതിജീവിതരായ കുട്ടികള്‍ക്ക് പിന്തുണക്കുന്ന വ്യക്തിയുടെ സേവനം ഉറപ്പാക്കുന്നതിന് വേണ്ട നടപടി കള്‍ സ്വീകരിക്കണം. വിദ്യാലയങ്ങള്‍ ശിശു സൗഹാര്‍ദമാവണം. വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുളള ആനുകൂല്യങ്ങള്‍, സൗകര്യങ്ങള്‍ പൂര്‍ണ്ണമായും വിനി യോഗിക്കണമെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കര്‍ത്തവ്യവാഹകരുടെ യോഗത്തില്‍ അ ഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ.മണികണ്ഠന്‍, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടി മിഥുന്‍ റോയ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ വി. മോഹനന്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ റ്റിജു റേച്ചല്‍, ജില്ലാ ശിശു വികസന ഓഫീസര്‍ ശുഭ.എസ്, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!