മണ്ണാര്‍ക്കാട് : വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി കെ.എസ്.ഇ.ബി. ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ആശുപത്രിപടി രാജീ വ് ഭവനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് അട്ടപ്പാടി റോഡില്‍ നെല്ലിപ്പുഴയ്ക്ക് സമീപമുള്ള മിനി വൈദ്യുതി ഭവന് മുന്നില്‍ സമാപിച്ചു. ഗെയ്റ്റ് കടന്ന് വൈദ്യുതി ഓഫിസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മിനിവൈദ്യുതി ഭവന്‍ അങ്കണത്തിന് മുന്നില്‍ കുത്തിയിരിപ്പ് മുദ്രാവാക്യം മുഴക്കി. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പി.അഹമ്മദ് അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനം കടക്കെണിയിലായത് സര്‍ക്കാരിന്റെ ധൂര്‍ത്ത് കാരണമാണെന്ന് അദ്ദേഹം ആരോപിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട് അധ്യക്ഷനായി. നേതാക്കളായ വി.വി.ഷൗക്കത്തലി, അന്‍വര്‍ ആമ്പാടത്ത്, പി.മുരളീധരന്‍, ഹബീബുള്ള അന്‍സാരി, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ഗിരീഷ് ഗുപ്ത, സക്കീര്‍ തയ്യില്‍, വി.പ്രീത, പി.ഖാലിദ്, ഇ.ശശിധരന്‍, കുരിക്കള്‍ സെയ്ത്, എം.ലൈല, വി.ഡി.പ്രേംകുമാര്‍, ആറ്റക്കര ഹരിദാസ്, ഫിലിപ്പ്, വേണുഗോപാല്‍, ഉമ്മര്‍ മനച്ചിതൊടി തുടങ്ങിയവര്‍ സംസാരിച്ചു.