പാലക്കാട് : ലോക എയ്ഡ്‌സ് വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന തല ഉദ്ഘാ ടനം ജില്ലയില്‍ നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃ ത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ നടക്കുന്ന പരിപാടിയുടെ മു ന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠ ന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാനതല സംഘാടക സമിതി യോഗം ചേര്‍ന്നു.എയ്ഡ്‌സ് വിരുദ്ധ ദിനാചരണ പരിപാടിയുടെ ഭാഗമായി എയ്ഡ്‌സ് ബാധിച്ച് മരണപ്പെട്ടവരെ അനുസ്മരിച്ച് നവംബര്‍ 30 ന് മലമ്പുഴയില്‍ കാന്‍ഡില്‍ ലൈറ്റി ങ് സംഘടിപ്പിക്കും.
ഡിസംബര്‍ ഒന്നിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ എയ്ഡ്‌സ് വിരുദ്ധ ദിനാചരണ പരിപാടി നടക്കും. പരിപാടിയോടനുബന്ധിച്ച് വിവിധ സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ജില്ലാ പഞ്ചായത്ത് വരെ വിളംബര ജാഥ നടക്കും. ജില്ലയി ലെ വിവിധ കേന്ദ്രങ്ങളില്‍ സൗജന്യ എയ്ഡ്‌സ് പരിശോധനാ ക്യാമ്പുകള്‍, ബോധവത്കര ണത്തിന് കിയോസ്‌കുകള്‍, സ്‌കൂളുകളിലും കോളെജുകളിലും ബോധവത്കണ ക്ലാസു കള്‍, വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്-ഉപന്യാസ മത്സരങ്ങള്‍, ഫ്‌ളാഷ് മോബുകള്‍ തുടങ്ങി യവ നടക്കും.
യോഗത്തില്‍ സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രൊജക്ട് ഡയറക്ടര്‍ ഡോ. ആര്‍. ശ്രീലത ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജോയിന്റ് ഡയറക്ടര്‍ രശ്മി, ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എ.കെ അനിത, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. സി. ഹരിദാസന്‍, വിവിധ വകുപ്പ് പ്രതിനിധികള്‍, ആ രോഗ്യ മേഖലയിലെ ഉദ്യോഗസ്ഥര്‍, സംഘടനകള്‍, എന്‍.എസ്.എസ്, ഐ.എം.എ പ്രതി നിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.