മണ്ണാര്‍ക്കാട്: തമിഴ്നാട് സ്വദേശിയായ ഹോട്ടല്‍ തൊഴിലാളിയെ താമസിക്കുന്ന മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുപ്പൂര്‍ ശക്തിനഗര്‍ ചെട്ടിപ്പാളയം അണ്ണാനഗര്‍ പി. എന്‍. റോഡില്‍ മതിയഴകന്‍ – വിജയലക്ഷ്മി ദമ്പതികളുടെ മകനായ എം.ഹരിഹരന് (23) ആണ് മരിച്ചത്. പയ്യനെടം റോഡില്‍ ബംഗ്ലാവ് പടിയിലുള്ള വാടക വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലടി കോളജിന് സമീപമുള്ള ഹോട്ടലിലെ ജീവനക്കാ രനായിരുന്നു. പത്തു ദിവസം മുന്‍പാണ് ഇവിടെ ജോലിക്കെത്തിയത്. ഹോട്ടല്‍ തൊഴി ലാളികള്‍ക്കുള്ള താമസ സൗകര്യം ബംഗ്ലാവ് പടിയിലായിരുന്നു. ഇവിടെ മറ്റു മുറികളി ലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ദീപാവലിയുടെ ഭാഗമായി നാട്ടിലേക്ക് പോയിരുന്നു. ഹരിഹരനും നാട്ടിലേക്ക് പോവാനിരിക്കുകയായി രുന്നു. എട്ടാം തീയതി മുതല്‍ ഇയാള്‍ ജോലിക്കെത്തിയിരുന്നില്ല. നാട്ടില്‍ പോയിട്ടുണ്ടാ വുമെന്നാണ് മറ്റുള്ളവരും വിചാരിച്ചത്. വീട് ഒഴിഞ്ഞുകിടന്നതിനാല്‍ ആരും ശ്രദ്ധിച്ച തുമില്ല. ഞായറാഴ്ച രാവിലെ പരിസരത്ത് ദുര്‍ഗന്ധം വമിച്ചുതുടങ്ങിയത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ഹോട്ടലുകാരെ വിവരമറിയിച്ചു. ജീവനക്കാരെത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് യുവാവിനെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കാണുന്നത്. വിവരമറിയിച്ചപ്രകാരം സ്ഥലത്തെത്തിയ മണ്ണാര്‍ക്കാട് പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.