മണ്ണാര്‍ക്കാട് : ക്രിസ്തുമസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തില്‍ സംഘടിപ്പിക്കുന്ന വാടികാസ്മിതം 2കെ23 സാംസ്‌കാരിക പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. ഡിസംബര്‍ 26 മുതല്‍ 31 വരെയാണ് വാടികാസ്മിതം നടക്കുക. നാടന്‍പാട്ട്, സിനിമാറ്റിക് ഡാന്‍സ്, വാട്ടര്‍ ഡി.ജെ, ചെണ്ട, മ്യൂസിക് ബാന്‍ഡ്, ഗാനമേള, മെഗാഷോ തുടങ്ങിയവ വിവിധ ദിവസങ്ങളിലായി അരങ്ങേറും. വൈകിട്ട് അഞ്ച് മണി മുതല്‍ രാത്രി 8.30 വരെയാണ് പരിപാടികള്‍. മെഗാ ഷോ രാത്രി 11 മണി വരെ നീണ്ട് നില്‍ക്കും.വിനോദ സഞ്ചാരികള്‍ക്കായി ഉദ്യാനത്തിന് മുന്‍വശം കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടും ഒരുക്കും. പരിപാടികള്‍ നടത്തുന്നതിന് വിവിധ മേഖലകളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് ക്ഷണിക്കുന്നതിനും യോഗം തീരുമാ നിച്ചു. കാഞ്ഞിരപ്പുഴ ഐ.ബിയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയായി. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായണന്‍കുട്ടി, കാഞ്ഞിര പ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് ചേപ്പോടന്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പ്രദീപ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, ഷാജ ഹാന്‍, ജയ, മോഹന്‍ ഐസക്, ബാലന്‍ പൊറ്റശ്ശേരി, ഉദ്യാന കമ്മിറ്റി അംഗങ്ങള്‍, വിവിധി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!