മണ്ണാര്‍ക്കാട്: കെ.എസ്.ആര്‍.ടി.സി. മണ്ണാര്‍ക്കാട് സബ് ഡിപ്പോയില്‍ നിന്നും അട്ടപ്പാടി യിലേക്കുള്ള രാത്രി സമയത്തെ അവസാന സര്‍വീസ് അഗളിയില്‍ നിന്നും ആനക്കട്ടി വരെ നീട്ടിയതായി ഡിപ്പോ അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച മുതലാണ് ഇതു പ്രാബ ല്യത്തിലാവുക. രാത്രി 7.20ന് മണ്ണാര്‍ക്കാട് നിന്നും പുറപ്പെടുന്ന സര്‍വീസാണ് ഇനി ആന ക്കട്ടിയില്‍ അവസാനിപ്പിക്കുക. രാത്രി സര്‍വീസ് അഗളിയില്‍ അവസാനിപ്പിച്ച് രാവി ലെ 6.15ന് മണ്ണാര്‍ക്കാട്ടേക്ക് തിരിക്കുകയാണ് ചെയ്തിരുന്നത്. കോവിഡ് കാലത്തിന് മുമ്പ് വൈകിട്ട് 4.50, 6.30, 7.30 സമയങ്ങളിലുള്ള സര്‍വീസുകള്‍ ആനക്കട്ടി വരെ പോയിരുന്നു. പഞ്ചായത്ത് വക കെട്ടിടത്തില്‍ മുറി അനുവദിച്ചിരുന്നതിനാല്‍ ജീവനക്കാര്‍ക്ക് ഇവിടെ തങ്ങാന്‍ സൗകര്യമുണ്ടായിരുന്നു. കോവിഡ് കാലത്തിന് ശേഷം ഇതില്ലായി. പിന്നീട് രാത്രി സര്‍വീസ് അഗളിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. ഇവിടെ ക്യാംപ് സെന്ററി ലാണ് ജീവനക്കാര്‍ തങ്ങുന്നത്. മണ്ണാര്‍ക്കാട് നിന്നും രാത്രി സര്‍വീസില്‍ ആനക്കട്ടിയി ലേക്ക് യാത്രക്കാരുണ്ട്. ഇവര്‍ അഗളിയിലെത്തിയാല്‍ പൊതുഗതാഗത സംവിധാനത്തി ന്റെ അഭാവം കാരണം ബുദ്ധിമുട്ടുകയാണ്. ഓട്ടോ – ജീപ്പ് ടാക്‌സി വാഹനങ്ങളെ ആശ്ര യിച്ചാണ് യാത്രക്കാര്‍ ആനക്കട്ടിയിലെത്താറുള്ളത്. ജീവനക്കാര്‍ക്ക് ആനക്കട്ടിയില്‍ തങ്ങാനുള്ള സൗകര്യത്തിന്റെ അഭാവം ഡിപ്പോ അധികൃതര്‍ ഷോളയൂര്‍ ഗ്രാമ പഞ്ചാ യത്തിനെ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് ഇടപെട്ട് സൗകര്യം ഏര്‍പ്പാടാക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്ത്തിന് പരിഹാരമായത്. നിലവില്‍ പ്രതിദിനം 33 ട്രിപ്പുകളാണ് മണ്ണാ ര്‍ക്കാട് നിന്നും അട്ടപ്പാടി മേഖലയിലേക്ക് കെ.എസ്.ആര്‍.ടി.സി. നടത്തുന്നത്. ജീവനക്കാ രുടെ ലഭ്യതയും മറ്റുസൗകര്യങ്ങളെല്ലാമായാല്‍ വൈകിട്ട് കൂടുതല്‍ സര്‍വീസുകള്‍ ആന ക്കട്ടിയിലേക്ക് നീട്ടുമെന്ന് ഡിപ്പോ അധികൃതര്‍ അറിയിച്ചു.