കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ കേരളപ്പിറവിദിനം ആ ഘോഷിച്ചു. ഓരോ ക്ലാസുകളേയും ജില്ലാകളാക്കി തിരിച്ച് മുഴുവന്‍ കുട്ടികളുടേയും പങ്കാളിത്തത്തോടെ ജില്ലകളെ കുറിച്ച് വിശകലനം നടത്തി. വിവരങ്ങളും ഭൂപടവും ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍ സി.പി.ഷിഹാബുദ്ദീന്‍ അധ്യക്ഷനായി. ടി.എസ്.ശ്രീവത്സന്‍ മുഖ്യപ്രഭാ ഷണം നടത്തി. അധ്യാപകരായ ജയചന്ദ്രന്‍, റജീന, റൈഹാനത്ത് എന്നിവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക ടി.ശാലിനി സ്വാഗതവും കണ്‍വീനര്‍ വി.രജനി നന്ദിയും പറഞ്ഞു.
