മണ്ണാര്‍ക്കാട്: നവീകരണം കാത്ത് കിടക്കുകയാണ് കുമരംപുത്തൂര്‍ പഞ്ചായത്തിലെ പ യ്യനെടത്തുള്ള എടേരം – പുതുക്കുടി റോഡ്. വര്‍ഷങ്ങളായി അറ്റകുറ്റപണി നടത്താത്ത തിനാല്‍ കുണ്ടുംകുഴിയുമായി തകര്‍ച്ച നേരിടുന്ന പാതയുടെ അരുകില്‍ വലിയ ഗര്‍ത്ത വും നിലംപൊത്തുമെന്ന തരത്തില്‍ വൈദ്യുതി തൂണും നില്‍ക്കുന്നുണ്ട്.
പയ്യനെടം, എടേരം, അക്കിപ്പാടം വാര്‍ഡുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബസ് സര്‍വീ സുള്ള പ്രധാനറോഡാണിത്. സ്‌കൂള്‍ ബസുകളടക്കം പ്രതിദിനം നിരവധി വാഹനങ്ങള്‍ ഇതുവവഴി സഞ്ചരിക്കുന്നുണ്ട്. എടേരത്ത് നിന്നും മൈലാംപാടത്തേക്ക് പോകുന്ന റോ ഡിന്റെ നാല് കിലോമീറ്റര്‍ ദൂരവും തകര്‍ച്ചയിലാണ്. ശാന്തിയേക്കല്‍ തോടിന് സമീപ ത്താണ് റോഡിന്റെ ഒരു വശത്ത് മണ്ണിടിഞ്ഞും വെള്ളം കെട്ടി നിന്നും വന്‍കുഴി രൂപപ്പെ ട്ടത്. മണ്ണിടിഞ്ഞതിന് അടുത്തായാണ് വൈദ്യുതി തൂണുമുള്ളത്. ഇത് അപകടഭീഷണി യുമുയര്‍ത്തുന്നു. എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
എടേരം പുതുക്കുടി റോഡിന്റെ അറ്റകുറ്റപണിക്കായി ജില്ലാ പഞ്ചായത്തിന്റെയും കുമരംപുത്തൂര്‍ പഞ്ചായത്തിന്റെയും സംയുക്ത ഫണ്ട് പാസായിട്ടുള്ളതായും ടെന്‍ ഡറായിട്ടുള്ളതാണെന്നും വാര്‍ഡ് മെമ്പര്‍ പി.അജിത് പറഞ്ഞു. മഴ കുറഞ്ഞാല്‍ നിര്‍ മാണ പ്രവൃത്തികള്‍ ഉടന്‍ തുടങ്ങുമെന്ന് കരാറുകാരന്‍ അറിയിച്ചിട്ടുള്ളതായും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
