മണ്ണാര്‍ക്കാട് : വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് മനുഷ്യ – വന്യജീവി സംഘര്‍ ഷം വെല്ലുവിളികളും പരിഹാരവും എന്ന വിഷയത്തില്‍ മണ്ണാര്‍ക്കാട് വനം ഡിവിഷന്‍ ശില്‍പശാല നടത്തി. ശര്‍മിള ജയറാം ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പശാല എന്‍.ഷം സുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പുതൂര്‍ ആര്‍.ആര്‍.ടിയ്ക്കായി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച വാഹനത്തിന്റെ ഫ്‌ലാഗ് ഓഫും അദ്ദേ ഹം നിര്‍വഹിച്ചു.
യോഗത്തില്‍ മനുഷ്യ- വന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ വനംവകുപ്പിന് പുറമെ ജനപ്രതിനിധികളുടെയും മറ്റ് വകുപ്പ് പ്രതിനിധികളുടേയും സഹകരണത്തോ ടെ പ്രശ്‌നപരിഹാരത്തിന് മാര്‍ഗങ്ങള്‍ ആലോചിച്ചു. നബാര്‍ഡ് ഫണ്ടില്‍ നിന്നും അനു വദിച്ച 80 കിലോ മീറ്റര്‍ സൗരോര്‍ജ തൂക്കുവേലി നിര്‍മാണത്തിന്റെ പ്രാഥമിക കൂടിയാ ലോചനയും നടത്തി. കുരുത്തിച്ചാല്‍ മുതല്‍ അമ്പലപ്പാറ വരെ 16 കിലോ മീറ്റര്‍ തൂക്കു വേലി നിര്‍മിക്കുന്നതിന് ഫണ്ട് വകയിരുത്തിയിട്ടുള്ളതായി യോഗത്തില്‍ അധ്യക്ഷനാ യ ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ കെ.വിജയാനന്ദന്‍ അറിയിച്ചു. ഫെന്‍സി ങ്ങിന്റെ പരിചരണ പ്രവൃത്തികള്‍ പഞ്ചായത്തുകള്‍ ഏറ്റെടുത്തു നടത്താമെന്ന് പ്രസി ഡന്റുമാര്‍ ഉറപ്പുനല്‍കി.
കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതിനെയും ആനത്താരകളേയും കുറിച്ച് റിട്ടയേര്‍ഡ് വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ഉണ്ണികൃഷ്ണന്‍ ക്ലാസെടുത്തു. ഡി.എഫ്.ഒ ആഷിക്ക് അലി, സൈല ന്റ് വാലി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ്.വിനോദ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റു മാരായ എ.ഷൗക്കത്തലി, സജ്‌ന സത്താര്‍, ജസീന അക്കര, കെ.കെ.ലക്ഷ്മിക്കുട്ടി കെ.പി. എം.സലീം മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍കളത്തില്‍, റെയ്ഞ്ച് ഓഫി സര്‍ എന്‍.സുബൈര്‍, മറ്റ് ജനപ്രതിനിധികള്‍, കൃഷി ഓഫിസര്‍മാര്‍, കര്‍ഷക പ്രതിനിധി കള്‍, വനംവകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
