മണ്ണാര്‍ക്കാട് : സംയുക്ത ട്രേഡ് യൂണിയന്‍ ക്വിറ്റ് ഇന്ത്യാദിനത്തില്‍ സംഘടിപ്പിക്കുന്ന മഹാധര്‍ണയുടെ പടിഞ്ഞാറന്‍ മേഖല വാഹനപ്രചരണ ജാഥ മണ്ണാര്‍ക്കാട് സമാപിച്ചു. രാവിലെ ചളവറയില്‍ നിന്നും പര്യടനം ആരംഭിച്ച ജാഥ ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, കോങ്ങാട്, മുണ്ടൂര്‍ എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് മണ്ണാര്‍ക്കാട് ജാഥ സമാപിച്ചത്. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ഇ.എന്‍.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി.ആര്‍.സുരേഷ് അധ്യ ക്ഷനായി. ജാഥാ ക്യാപ്റ്റന്‍ പി.കെ.ശശി, വൈസ് ക്യാപ്റ്റന്‍മാരായ ഷിബു താവളം, എം. എം.ഹമീദ്, ജാഥ മാനേജര്‍ ടി.കെ അച്യുതന്‍, നാസര്‍ കൊമ്പത്ത്, കെ.പി.മസൂദ്, ഷൗക്ക ത്തലി, ടി.എം.ജമീല, കെ.ആര്‍.മോഹന്‍ദാസ്, എ.അയ്യപ്പന്‍, മുളത്തൂര്‍ ഉണ്ണികൃഷ്ണന്‍, ബാ ലന്‍ പൊറ്റശ്ശേരി, ബി.രാജേന്ദ്രന്‍ നായര്‍, പി.സി.ഹൈദരാലി, അബ്ദുല്‍ അസീസ്, തോമസ് ജോണ്‍, കെ.ടി.ഹംസപ്പ, എം.കൃഷ്ണകുമാര്‍, പി.മുരളീധരന്‍, ഹക്കീം മണ്ണാര്‍ക്കാട് തുടങ്ങി യവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ പി.മനോമോഹനന്‍ സ്വാഗതവും ശിവദാസ് നന്ദിയും പറഞ്ഞു. ലേബര്‍ കോഡുകള്‍, നിര്‍ദിഷ്ട വൈദ്യുതി ബില്‍ എന്നിവ പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, അസംഘടിത തൊഴിലാളി കള്‍ക്ക് സാര്‍വത്രിക സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുക, മണിപ്പൂരിലെ സമാധാ ന അന്തരീക്ഷം പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒമ്പതിന് രാവി ലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറുവരെയാണ് കോട്ടമൈതാനത്ത് നടക്കുന്നത്.
