മണ്ണാര്‍ക്കാട്: ഈ വര്‍ഷത്തെ സപ്ലൈകോ ഓണം ഫെയര്‍ ഓഗസ്റ്റ് 18 മുതല്‍ 28 വരെ നട ക്കും. 18 ന് വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പുത്തരി ക്കണ്ടം മൈതാനത്ത് ഫെയര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാതല ഉദ്ഘാടനങ്ങള്‍ 19നും നി യോജകമണ്ഡലം, താലൂക്ക് അടിസ്ഥാനത്തിലുള്ള ഉദ്ഘാടനങ്ങള്‍ 23 നുമാണ്.ഇത്തവണ എ.സി സൗകര്യത്തോടെയുള്ള ജര്‍മന്‍ ഹാങ്ങറുകളിലാണ് ജില്ലകളിലെ ഓണം ഫെയ റുകള്‍ ഒരുക്കുന്നത്. സബ്സിഡി സാധനങ്ങള്‍ക്ക് പുറമേ വിവിധ നിത്യോപയോഗ സാധന ങ്ങള്‍ക്ക് കോംബോ ഓഫറുകള്‍ അടക്കം വലിയ ഓഫറുകളാണ് നല്‍കുന്നത്. ഇതു പ്ര കാരം 5 മുതല്‍ 50 ശതമാനം വരെ വിലക്കുറവ് ലഭ്യമാകുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈ സ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു.

ഓണക്കാലത്ത് 250 കോടി രൂപയുടെ വില്‍പ്പനയാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. ഓ രോ മാസവും സംഭരിക്കുന്ന അവശ്യസാധനങ്ങളുടെ ഇരട്ടിയിലധികമാണ് ഓണക്കാ ലത്ത് സപ്ലൈകോ സംഭരിക്കുന്നത്. ഓണം പ്രമാണിച്ച് 6120 മെട്രിക് ടണ്‍ പയറുവര്‍ ഗങ്ങളും 600 മെട്രിക് ടണ്‍ സുഗന്ധവ്യഞ്ജനങ്ങളും 4570 മെട്രിക് ടണ്‍ പഞ്ചസാരയും 15880 മെട്രിക് ടണ്‍ വിവിധ തരം അരികളും 40 ലക്ഷം ലിറ്റര്‍ വെളിച്ചെണ്ണയുമാണ് സം ഭരിക്കുക.ഓഗസ്റ്റ് 10 ഓടെ എല്ലാ അവശ്യ സാധനങ്ങളുടെയും ലഭ്യത സപ്ലൈകോയില്‍ ഉറപ്പുവരുത്തുമെന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോ വില്‍പനശാലകളില്‍ അവശ്യസാധന ങ്ങള്‍ ലഭ്യമല്ലെന്ന മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ശരിയല്ലെന്ന് മന്ത്രി വ്യക്തമാക്കി. മാസത്തി ലെ അവസാന നാളുകളില്‍ രണ്ടോ മൂന്നോ അവശ്യ സാധനങ്ങളുടെ സ്റ്റോക്ക് തീരുന്ന അവസ്ഥയുണ്ട്. ഇതല്ലാതെ മറ്റു തരത്തില്‍ സാധനങ്ങള്‍ ഇല്ലാത്ത അവസ്ഥ ഒരിടത്തും ഉണ്ടാകാറില്ല.

2022 ല്‍ ഒരു മാസം സപ്ലൈകോ വില്‍പനശാലകളിലെ ശരാശരി വില്‍പന 250-252 കോ ടി ആയിരുന്നത് 2023 ല്‍ 270 കോടിയായി വര്‍ധിച്ചു. സാധനങ്ങളുടെ ഗുണനിലവാ രം മെച്ചപ്പെട്ടതോടെ കൂടുതല്‍ ഗുണഭോക്താക്കളെ ആകര്‍ഷിക്കാന്‍ സപ്ലൈകോയ്ക്ക് കഴി ഞ്ഞു എന്നതാണ് ഇത് തെളിയിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിലവില്‍ ഒരു മാസം 45 ലക്ഷത്തോളം ഉപഭോക്താക്കള്‍ സപ്ലൈകോ വില്‍പ്പനശാലകളെ ആശ്രയിക്കുന്നുണ്ട്. ഓണം പ്രമാണിച്ച് ഓഗസ്റ്റില്‍ റേഷന്‍ കടയിലൂടെയുള്ള അരി വിതരണം 70 ശതമാനം പുഴുക്കലരിയും 30 ശതമാനം പച്ചരിയും എന്ന രീതിയിലായിരിക്കും. പുഴുക്കലരിയില്‍ വടക്കന്‍ ജില്ലകളില്‍ ബോയില്‍ഡ് റൈസും തെക്കുള്ളജില്ലകളില്‍ ചമ്പാവരിയുമാണ് വിതരണം ചെയ്യുക.വെള്ള കാര്‍ഡ് ഉടമകള്‍ക്ക് നിലവിലുള്ള രണ്ടു കിലോ അരിക്കു പുറമെ അഞ്ച് കിലോ അരി കൂടി 10.90 രൂപ നിരക്കില്‍ വിതരണം ചെയ്യും. നീല കാര്‍ഡ് ഉടമകള്‍ക്ക് അധിക വിഹിതമായി അഞ്ച് കിലോ അരി 10.90 രൂപ നിരക്കില്‍ വിതരണം ചെയ്യും. എ.എ.വൈ കാര്‍ഡ് ഉടമകള്‍ക്ക് മൂന്നുമാസത്തിലൊരിക്കല്‍ കൊടുക്കുന്ന അര ലിറ്റര്‍ മണ്ണെണ്ണയ്ക്ക് പുറമെ ഓണത്തിന് അരലിറ്റര്‍ മണ്ണെണ്ണ കൂടി വിതരണം ചെയ്യും.

ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 27, 28 തീയതികളില്‍ തുറന്നുപ്രവര്‍ത്തിക്കുന്ന റേഷന്‍ കടകള്‍ക്ക് 29, 30, 31 തീയതികളില്‍ അവധിയായിരിക്കും. മില്‍മ, കേരഫെഡ്, കുടും ബശ്രീ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍ ഓണ ഫയറില്‍ ഉണ്ടാവും. കൂടാതെ പ്രാദേശിക കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പച്ചക്കറികളും ഉണ്ടാകും. ഓണം ഫെയ റിലെ വില്പന വര്‍ദ്ധിപ്പിക്കുന്നതിനായി പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് അവിടത്തെ ജീവനക്കാര്‍ക്ക് 500, 1000 രൂപ നിരക്കിലുള്ള കൂപ്പണുകള്‍ സൗജന്യമായി വിതരണം ചെയ്യും. ഈ കൂപ്പണ്‍ പ്രയോജനപ്പെടുത്തി സപ്ലൈകോയുടെ ഏത് വില്‍പ്പനശാലയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം.ഓണത്തോടനുബന്ധിച്ച് ശബരി മട്ട അരി, ആന്ധ്ര ജയ അരി, ശബരി ആട്ട, പുട്ടുപൊടി, അപ്പപ്പൊടി എന്നിങ്ങനെ അഞ്ചി നം ശബരി ഉത്പന്നങ്ങളും പുതുതായി വിപണിയിലിറക്കും. ഇവയ്ക്ക് പൊതുവിപണി യിലെ വിലയില്‍ നിന്നും നാല്, അഞ്ചു രൂപവരെ കുറവുണ്ടാകും. 25 ഓളം ശബരി ഉത്പ ന്നങ്ങള്‍ ആകര്‍ഷകമായ പുതിയ പായ്ക്കില്‍ ലഭ്യമാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!