മണ്ണാര്‍ക്കാട് : നഗരത്തോട് ചേര്‍ന്നു കിടക്കുന്ന പെരിമ്പടാരി നിവാസികളുടെ വര്‍ഷ ങ്ങളായുള്ള ആവശ്യമാണ് കുന്തിപ്പുഴയക്ക് കുറുകെ ഈ ഭാഗത്തൊരു പാലം. കുമരം പുത്തൂര്‍ പഞ്ചായത്തിനേയും മണ്ണാര്‍ക്കാട് നഗരസഭയേയും ബന്ധിപ്പിച്ച് പെരിമ്പടാരി ഭാഗത്ത് പാലം വന്നാല്‍ ജനങ്ങള്‍ക്ക് അതേറെ ഗുണം ചെയ്യും. പാലമില്ലാത്തതിനാല്‍ ചുറ്റി സഞ്ചരിക്കേണ്ടി വരുന്ന യാത്രാദുരിതം ചെറുതല്ല.

കുമരംപുത്തൂര്‍ പഞ്ചായത്തിലെ ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് എന്നീ നാലു വാര്‍ ഡുകള്‍ സ്ഥിതി ചെയ്യുന്നത് പുഴയുടെ ഇക്കരെ നഗരസഭയോട് ചേര്‍ന്നു കിടക്കുന്ന ചങ്ങ ലീരി പ്രദേശത്താണ്. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ബാങ്ക് തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്കായി നിലവില്‍ മണ്ണാര്‍ക്കാട് വഴിയാ ണ് എത്തിച്ചേരുന്നത്. കുമരംപുത്തൂര്‍, കോട്ടോപ്പാടം, കോട്ടപ്പുറം ഭാഗങ്ങളിലെ വിദ്യാല യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ക്കും ഇങ്ങിനെ ചുറ്റി വളഞ്ഞ് വേണം പോകാനും തിരികെയെത്താനും.

വേനല്‍ക്കാലങ്ങളില്‍ ചങ്ങലീരി ഭാഗത്തുള്ളവര്‍ കുമരംപുത്തൂരിലേക്ക് എളുപ്പത്തില്‍ എത്തുന്നതിനായി പോത്തോഴിക്കാവ് തടയണയ്ക്ക് മുകളിലൂടെ കാല്‍നടയായി സഞ്ച രിക്കാറാണ് പതിവ്. പുഴയില്‍ ജനലനിരപ്പുയര്‍ന്ന് തടയണ മുങ്ങിയാല്‍ മഴക്കാലത്ത് ഈ യാത്ര സാധ്യമല്ല. പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്ര കടവില്‍ നിന്നും തടയണയ്ക്ക് മുകളിലൂടെ പാലം നിര്‍മിച്ചാല്‍ നിലവിലെ യാത്രാ ക്ലേശങ്ങള്‍ക്ക് പരിഹാ രമാകും. ദേശീയപാതയില്‍ കോടതിപ്പടിക്കും മേലേ ചുങ്കം ജംങ്ഷനും ഇടയില്‍ ഗതാഗ തകുരുക്കുണ്ടാകുമ്പോള്‍ വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ മണ്ണാര്‍ക്കാട് ഭാഗത്തേക്കും പെ രിന്തല്‍മണ്ണ, കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാതയിലേക്കും എത്തിച്ചേരാനുള്ള ബദല്‍മാര്‍ഗം കൂടിയാകും. മാത്രമല്ല പെരിമ്പടാരി പ്രദേശത്തിന്റെ വികസനത്തിനും പാലം വഴിതുറക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. നിവേദനങ്ങള്‍ നല്‍കിയിട്ടും വിഷയത്തി ല്‍ അധികൃതരുടെ ഭാഗത്ത് നിന്നും വേണ്ടത്ര ഗൗരവത്തോടെയുള്ള സമീപമനമില്ലാത്ത തിനാല്‍ പാലത്തിനായുള്ള പെരിമ്പടാരിക്കാരുടെ കാത്തിരിപ്പ് നീളുകയാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!