മണ്ണാര്‍ക്കാട്: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ-ഉപ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംയുക്തമായി അവകാശദിനം ആചരിച്ചു. ഭിന്നശേഷി സംവരണ വിഷയത്തില്‍ വ്യക്തത വരുത്തി മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കുക,തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി പൊതുവിദ്യാലയ ങ്ങളില്‍ അധ്യാപകരെ നിയമിക്കുക,ക്ഷാമബത്ത കുടിശ്ശികയും ശമ്പള പരിഷ്‌ക്കരണ കുടിശ്ശികയും അനുവദിക്കുക,പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക തുടങ്ങി പൊതു വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ദിനാ ചരണം. സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ലാ സെ ക്രട്ടറി സലീം നാലകത്ത് അധ്യക്ഷനായി.സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.എച്ച്.സുല്‍ഫിക്കറലി,ജില്ലാ സെക്രട്ടറി കെ.പി.എ. സലീം,സഫ്വാന്‍ നാട്ടുകല്‍, ഉപജില്ലാ പ്രസിഡണ്ട് ഇ.ആര്‍.അലി,സെക്രട്ടറി പി.അന്‍വര്‍ സാദത്ത്,എന്‍.ഷാനവാസലി,പി.ഹംസ, കെ.എം.മുസ്തഫ, ടി.കെ.അബ്ദുല്‍സലാം, യു. ഷംസുദ്ദീന്‍,സി.പി.ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.മുപ്പതിന ആവശ്യങ്ങള്‍ ഉന്ന യിച്ചു കൊണ്ടുള്ള അവകാശ പത്രിക ഡി.ഇ.ഒ ഇന്‍ ചാര്‍ജ് പി.മുഹമ്മദ് യൂസഫിനും എ.ഇ.ഒ സി.അബൂബക്കറിനും ഭാരവാഹികള്‍ സമര്‍പ്പിച്ചു.