കുമരംപുത്തൂര്‍ വിനോദ സഞ്ചാരികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി നവംബര്‍ 30 വരെ കുരുത്തിച്ചാല്‍ പ്രദേശത്തേക്കുള്ള സന്ദര്‍ശനം കര്‍ശനമായി നിരോധിക്കാന്‍ തീരുമാനം. കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടിയുടെ അധ്യ ക്ഷതയില്‍ പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന റവന്യു, പഞ്ചായത്ത്, വനംവന്യജീവി, എക്‌സൈസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. കുരുത്തിച്ചാല്‍ പ്രദേശത്ത് മഴക്കാലത്ത് അപകടസാധ്യത ഏറെയാണ്. സംരക്ഷണ സംവിധാനങ്ങള്‍ അടിയന്തിരമായി ഏര്‍പ്പെടുത്തുന്നതിനുള്ള സാഹച ര്യങ്ങളുമില്ല. ഇതേ തുടര്‍ന്നാണ് വിനോദ സഞ്ചാരികളുടെ സംരക്ഷണം ഉറപ്പാക്കുന്ന തിനായുള്ള നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേര്‍ന്നത്. ചെക്‌പോസ്റ്റില്‍ പൊലിസിനെ നിയോഗിക്കും. എക്‌സൈസിന്റെ നിരീക്ഷണം ശക്തമാക്കും. പ്രദേശ വാസികളായ യുവജനങ്ങള്‍ക്ക് അപകടസാഹചര്യങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തി ക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കുന്നതിന് തയ്യാറാണെന്ന് ഫയര്‍ഫോഴ്‌സ് പ്രതിനിധി അറിയിച്ചു. അപകടമുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ചെക്‌പോസ്റ്റിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ഡി.വിജയലക്ഷ്മി, സ്ഥിരം സമിതി അധ്യ ക്ഷന്‍ സഹദ് അരിയൂര്‍, ഡെപ്യുട്ടി തഹസില്‍ദാര്‍ കെ.രാമന്‍കുട്ടി, മണ്ണാര്‍ക്കാട് പൊലി സ് ഇന്‍സ്‌പെക്ടര്‍ ബോബിന്‍ മാത്യു, തിരുവിഴാംകുന്ന് ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കെ.സുനില്‍കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അനീഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ സുല്‍ഫിസ് ഇബ്രാഹിം, എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ സ്റ്റാലിന്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.