കുമരംപുത്തൂര്‍: വായനയുടെ പ്രസക്തിയും മാധുര്യവും സമൂഹത്തിലെത്തിച്ച് പുതിയ വായനാസംസ്‌കാരം വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ സമൂഹവായനാ മധുര വായന പദ്ധതിക്ക് തുടക്കമിട്ട് കുമരംപുത്തൂര്‍ ജി.എല്‍.പി സ്‌കൂള്‍. ഇതിന്റെ ഭാഗമായി വട്ടമ്പലം, ചുങ്കം സെന്ററിലെ മുതിര്‍ന്ന ഓട്ടോ ഡ്രൈവര്‍മാര്‍, കൊങ്ങശ്ശേരി സ്മാരക വായനാശാല, വാസു സ്മാരക വായനശാല, കുമരംപുത്തൂര്‍ വ്യാപാരി കൂട്ടായ്മ, വ്യാപാരി വ്യവസായി ഏകോപന സമിതി, ലെജന്‍ഡ്‌സ് ക്ലബ് എന്നിവടങ്ങളിലും കുട്ടികള്‍ സമ്മാ നമായി പുസ്തകം നല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ഇന്ദിരമടത്തുംപള്ളി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാജന്‍ ആമ്പാടത്ത്, ഷെമീര്‍, പ്രധാന അധ്യാപിക സൂസമ്മ, പി.ടി.എ പ്രസിഡന്റ് ഷമീര്‍, സജീവ് കുമാര്‍, അബ്ദുള്‍ അസീസ്, അനന്തനാരായണന്‍, അരുണ്‍ദേവ്, ദീപ്തി തുടങ്ങിയ വര്‍ സംസാരിച്ചു.