ചെര്‍പ്പുളശ്ശേരി: മലബാര്‍ പോളിടെക്‌നിക് കോളജില്‍ ലഹരിക്കെതിരെ ബോധവല്‍ക്ക രണവുമായി പ്രകാശം പരത്തുന്ന യുവത്വങ്ങള്‍, വാക്കും വരയുമായി പൊലിസ് ഉദ്യോഗ സ്ഥനും മോട്ടിവേഷണല്‍ സ്പീക്കറുമായ ഫിലിപ്പ് മമ്പാടും മഹേഷ് ചിത്രവര്‍ണ്ണവും നയി ച്ച തിരിച്ചറിവ് 2023 പരിപാടി ശ്രദ്ധേയമായി. എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികളെ അനുമോദിച്ചു. ഫിലിപ്പ് മമ്പാട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ മരക്കാര്‍ മാരായ മംഗലം അധ്യക്ഷനായി. മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി കെ.കെ പ്രകാശന്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവി പി.എ താഹിര്‍, ജനറല്‍ എന്‍ഞ്ചിനീയറിംഗ് വിഭാഗം മേധാവി ആര്‍.അരുണ്‍, സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം ഇന്‍ചാര്‍ജ് അനൂപ്, പി.ആര്‍.ഒ ഇസഹാക്ക് കരിങ്കറ തുടങ്ങിയവര്‍ സംസാരിച്ചു.വൈസ് പ്രിന്‍സിപ്പല്‍ കെ.മുഹമ്മദ് സലീം സ്വാഗതം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!