മണ്ണാര്‍ക്കാട്: സമഗ്ര മലബാര്‍ ദേവസ്വം ബില്‍ നടപ്പിലാക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ മണ്ണാര്‍ക്കാട് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സി. ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ അച്ചുതന്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടി യവരെ അനുമോദിച്ചു. യൂണിയന്‍ ഏരിയ പ്രസിഡന്റ് കെ.വി.നാരായണന്‍ അധ്യക്ഷനാ യി. സംസ്ഥാന സെക്രട്ടറി അനില്‍, ജില്ലാ സെക്രട്ടറി രാമദാസ്, ജില്ലാ പ്രസിഡന്റ് എന്‍. പി വിനയകുമാര്‍, സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി പി.മനോമോഹനന്‍, യൂണി യന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി മിനി, സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പി.കൃഷ്ണകുമാര്‍ (സെക്രട്ടറി), കെ.വി.നാരായണന്‍ (പ്രസിഡന്റ്), മനോജ് (ട്രഷറര്‍).
