മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ 2020 ലെ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ച പ്രതിനിധികള്‍ ജൂണ്‍ 20 നകം സ്വത്തുക്കളുടെയും ബാധ്യതകളുടെയും സ്റ്റേ റ്റ്മെന്റ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണമെന്ന് സംസ്ഥാന തിര ഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. അംഗത്തിന്റെയും കുടുംബത്തിലെ അംഗങ്ങളുടെയും സ്വത്തുക്കളുടെയും ബാധ്യതകളുടെയും സ്റ്റേറ്റ്മെന്റാണ് അത്തര ത്തില്‍ നല്‍കേണ്ടത്. ഇത് സംബന്ധിച്ച സര്‍ക്കുലറും ഫോമുകളും സംസ്ഥാന തിരഞ്ഞെ ടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലും (sec.kerala.gov.in) തദ്ദേശസ്വയംഭരണ വകുപ്പിന്റെ വെബ്സൈറ്റിലും (lsgkerala.gov.in) ലഭ്യമാണ്.

സംസ്ഥാനത്താകെ 1200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലായി 21,900 തെരഞ്ഞെടു ക്കപ്പെട്ട അംഗങ്ങളാണുള്ളത്.സത്യപ്രതിജ്ഞാ തീയതി മുതല്‍ 30 മാസത്തിനകം സ്റ്റേ റ്റ്മെന്റ് അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കണമെന്നാണ് നിയമം. പൊ തുതിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ 2020 ഡിസംബര്‍ 21 നാണ് സത്യപ്രതിജ്ഞ ചെയ്തിരു ന്നത്. അതിനാല്‍ സ്റ്റേറ്റ്മെന്റ് നല്‍കേണ്ട മുപ്പത് മാസക്കാലയളവ് ജൂണ്‍ 20 ന് അവസാ നിക്കും.

അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരായി തദ്ദേശ സ്വയംഭരണ വകുപ്പിലെ അര്‍ബന്‍ ഡയറക്ടറെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍ക്കും റൂറല്‍ ഡയറക്ടറെ ജില്ലാ പഞ്ചായത്തുകള്‍ക്കും ജില്ലാ ജോയിന്റ് ഡയറക്ടറെ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ഡെപ്യൂട്ടി ഡയറക്ടറെ ഗ്രാമപഞ്ചായത്തുകള്‍ക്കുമായി സര്‍ക്കാര്‍ ചുമതലപ്പെടു ത്തി.സ്റ്റേറ്റ്മെന്റ് നല്‍കാത്തവര്‍ ജൂണ്‍ 20 നകം നല്‍കേണ്ടതാണെന്ന വിവരം അംഗ ങ്ങളുടെയും കൗണ്‍സിലര്‍മാരുടെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ തദ്ദേശ സ്ഥാപ നങ്ങളിലെ സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!