അഗളി: ചെറുധാന്യങ്ങളുടെ ഉല്‍പാദനവും വിപണനവും ഉപഭോഗവും വര്‍ധിപ്പിക്കുന്ന തിലൂടെ ഭക്ഷ്യമേഖലയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ സാധ്യമാകുമെന്ന് പ്രതീക്ഷയു യര്‍ത്തി കുടുബശ്രീ മില്ലറ്റ് കോണ്‍ക്ലേവ് അട്ടപ്പാടിയില്‍ സമാപിച്ചു. സമാപന സമ്മേളന വും യുവജന സംഗമവും കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനുകുമാരി ഉദ്ഘാട നം ചെയ്തു. കില ഡയറക്ടര്‍ ജോയ് ഇളമണ്‍ അധ്യക്ഷനായി. അട്ടപ്പാടി ആദിവാസി വിഭാ ഗത്തില്‍ നിന്നും പി.എസ്.സി പരീക്ഷയില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷയില്‍ വി ജയിച്ചവര്‍, മികച്ച വിജയം കൈവരിച്ച അനുമേറ്റര്‍മാര്‍, ട്രൈബല്‍ ഫുട്‌ബോള്‍ ലീഗില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ യുവശ്രീ ആനക്കല്‍, അനശ്വര അബ്ബന്നൂര്‍, മില്ലേനിയം ആനവായ് ടീമുകള്‍, മികച്ച കളിക്കാര്‍, മികച്ച രീതിയില്‍ ഫുട് ബോള്‍ മേള നടത്തിയ പഞ്ചായത്ത് സമിതികള്‍ എന്നിവര്‍ക്കുള്ള സമ്മാനം എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ വിതരണം ചെയ്തു. അട്ടപ്പാടിയിലെ രുചി വൈവിധ്യങ്ങളെ കുറിച്ച് തയ്യാറാക്കിയ പുസ്തകം അട്ടപ്പാടിയിലെ പാരാ പ്രൊഫഷണലുകള്‍ക്ക് നല്‍കി പ്രകാ ശനവും ചെയ്തു. പരിസ്ഥിതി പ്രവര്‍ത്തകയും അധ്യാപികയുമായ ഡോ.ശാന്തി, കോണ്‍ ക്‌ളേവിന് സംഘടിപ്പിക്കാനുള്ള സ്ഥലം നല്‍കിയ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ലത്തീഫ്, കോണ്‍ക്‌ളേവില്‍ മികച്ച രീതിയില്‍ സ്റ്റാളുകള്‍ സംഘടിപ്പിച്ചവരേയും ആദരിച്ചു. കേരളത്തില്‍ നിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദഗ്ധര്‍, എല്ലാ ജില്ലകളില്‍ നിന്നുമുളള കുടുംബശ്രീ ഉദ്യോഗസ്ഥര്‍, ബ്‌ളോക്ക് കോ-ഓര്‍ഡിനേറ്റര്‍മാര്‍. അനിമേറ്റര്‍മാര്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ കോണ്‍ക്ലേ വില്‍ പങ്കെടുത്തു.കുടുംബശ്രീ പ്രോഗ്രാം ഓഫീസറും അട്ടപ്പാടി സ്‌പെഷ്യല്‍ ട്രൈബല്‍ പ്രോജക്ട് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസറുമായ ബി.എസ് മനോജ് സ്വാഗതവും കുടുംബ ശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ പ്രഭാകരന്‍ നന്ദിയും പറഞ്ഞു.